ആഗസ്റ്റിൻറെ പ്രാധാന്യം

732
0
Share:

-പ്രൊഫ: എം. സത്യപ്രകാശം

ആഗസ്ററ് എന്ന പദം മധുരമനോഹരമാണ്.
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ലോകത്തുള്ള പല പ്രസ്ഥാങ്ങളും ജന്മം കൊണ്ടിട്ടുള്ളത് ആഗസ്ററ് മാസത്തിലായിരുന്നു എന്ന് മനസിലാക്കാം. രാഷ്ട്രീയ സാമൂഹ്യസാമ്പത്തിക രംഗങ്ങളിൽ പുതിയ ചലനങ്ങൾ ലോകം ദർശിച്ചിട്ടുള്ളതും ഈ മാസത്തിലാണ്. പല ഭാരണാധികാരികളുടെയും ചിന്തകരുടെയും സാഹിത്യകാരന്മാരുടെയും ജന്മംകൊണ്ട് ഈ വിശ്വം ധന്യമായിട്ടുള്ളതും ആഗസ്ററ് മാസത്തിലാണ്. പല മഹാപുരുഷന്മാരുടെയും വീരചരമങ്ങൾക്ക്, ഈ മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ മനുഷ്യന്റെ അഭിവൃദ്ധിയ്ക്കും, നന്മയ്ക്കും ശ്രേയസ്സിനും വേണ്ടി പടുത്തുയർത്തിയ പല പ്രസ്ഥാങ്ങളും പ്രവത്തനമാരംഭിച്ചിട്ടുള്ളതും പ്രസ്തുത മാസത്തിലാണ്. പൊതുവെ നമ്മുടെ മാനസചക്രവാളത്തിൽ നവനവങ്ങളായ പ്രതീക്ഷകൾ നാമ്പിടുന്നത്, ആഗസ്ററ് മാസത്തിലാണ് എന്ന വസ്തുത ആർക്കും നിഷേധിക്കാൻ സാധ്യമല്ല.
‘ആഗസ്ററ് ആദ്യം അറിയപ്പെടുന്നത് സെക്‌സിടിലാസ് എന്ന പേരിലായിരുന്നു. അതിന്റെ അർത്ഥം “ആറ്” എന്നാണ്. പിന്നീട് റോമൻ ചക്രവർത്തിയായിരുന്ന ‘അഗസ്റ്റസ് സീസർ’ ഈ മാസത്തിന് “ആഗസ്ററ്” എന്ന ചിന്താബന്ധുരമായ പേര് നൽകി. അഗസ്റ്റസ് സീസർ ഏറ്റവും കൂടുതൽ വിജയം കൈവരിച്ചിട്ടുള്ളത് ഈ മാസത്തിലാണ്. ഏതായാലും അഗസ്റ്റസും ആഗസ്റ്റും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന കാര്യം ആർക്കും വിസ്മരിക്കാൻ സാദ്ധ്യമല്ല. ആഗസ്ററ് റോമൻ കലണ്ടറിലെ ആറാമത്തെ മാസമാണ്. അതിന് മുപ്പതുദിവസമേ ഉണ്ടായിരുന്നുളളൂ. എന്നാൽ സീസർ ഫെബ്രുവരിയിൽ നിന്ന് ഒരു ദിവസംകൂടി എടുത്ത് മുപ്പത്തൊന്നു ദിവസമാക്കി അഗസ്റ്റിനെ ബഹുമാനിച്ചു. ‘ആഗസ്റ്റിന് ഉദാത്തം’ ആജ്ഞാശക്തിയുള്ള രാജകീയം, ഭാവഗംഭീരം എന്നുതുടങ്ങിയ അർത്‌ഥങ്ങളുണ്ട്. അന്താരാഷ്ട്രിയ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള മാസമാണ് ആഗസ്ററ് എന്ന് സൂചിപ്പിച്ചുകഴിഞ്ഞു.
കൊളമ്പസിന്റെ അത്ഭുതകരമായ വിജയം ആഗസ്റ്റിലായിരുന്നു. അമേരിക്കയിലദ്ദേഹം എത്തിച്ചേർന്നത്
1494 ആഗസ്ററ് മാസത്തിലായിരുന്നലോ. ഈ വസ്തുത എല്ലാപേർക്കും അറിയാവുന്നതാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്മരണീയങ്ങളായ സംഭവ പരമ്പരകൾ ആഗസ്ററ് മാസത്തിലാണുണ്ടായിട്ടുള്ളത്. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർ ജനിച്ചത് 1569 ആഗസ്ററ് മുപ്പതാം തീയതി ആയിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ‘ഷാആലം’ രണ്ടാമൻ, ബംഗാൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിലെ നികുതിപിരിക്കുന്നത്തുള്ള അധികാരം ബ്രിട്ടീഷുകാർക്ക് നൽകിയത് 1765 ആഗസ്റ്റിലാണ്. 1858 ആഗസ്റ്റിൽ, ഇന്ത്യാ ഭരണം വിക്ടോറിയാരാജ്ഞി ഏറ്റെടുത്തു. മറ്റൊരു പ്രധാന സംഭവമായിരുന്നു അരവിന്ദഘോഷ് ഭൂജാതനായത്, 1872 ആഗസ്ററ് 15-ആം തീയതിയാണ് അദ്ദേഹം ജനിച്ചത്. അതുപോലെ തന്നെ ഇന്ത്യയുടെ അദ്ധ്യാത്മിക ജിവിതത്തിൽ ഒരു നവോതഥാനം സൃഷ്ടിച്ച രാമകൃഷ്ണപരമാശംസൻ സമാധിയടഞ്ഞത് 1886 ആഗസ്ററ് 16 നായി രുന്നു. ഇന്ത്യക്കാരെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവമായിരുന്നു ലോകമാന്യ തിലകന്റെ മരണം. അതു സംഭവിച്ചത് 1920 ആഗസ്ററ് 1 -ന് ആ യിരുന്നു. രാജ്യസ്നേഹിയും സ്വതന്ത്ര്യസമര നേതാവും ദേശാഭിമാനിയുമായ സുരേന്ദ്രനാഥ ബാനർജി ഇഹലോഹവാസം വെടിഞ്ഞത് 1925 ആഗസ്ററ് 8 – ന് !
ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ മറ്റ് പല പ്രധാന സംഭവങ്ങളും നടന്നിട്ടുള്ളത് ആഗസ്ററ് മാസത്തിലാണെന് മനസ്സിലാക്കാം. 1931 ആഗസ്ററ് 19 – നാണ് ഗാന്ധിജി റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കുകൊള്ളുവാൻ ലണ്ടനിലേക്കു യാത്രയായത് നമ്മുടെ സ്മരണമണ്ഡലത്തിൽനിന്നും ഒരിക്കലും മാഞ്ഞുപോവുകയില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം നയിച്ചവരിൽ അഗ്രഗണ്യനായ സുഭാഷ്ചന്ദ്രബോസ് വീരചരമം പ്രാപിച്ചു എന്നു കരുതുന്നത് 1945 ആഗസ്റ്റിലാണ്. ‘ക്വിറ്റ്’ ഇന്ത്യാ പ്രസ്ഥാനത്തിന്റെ വിജയവും 1942 ആഗസ്റ്റിൽ തന്നെ. അങ്ങനെ ഇന്ത്യക്കാരുടെ സ്വപ്നങ്ങളും മോഹങ്ങളും സാക്ഷാൽക്കരിച്ചുകൊണ്ട് 1947 ആഗസ്ററ് 15 ന് ഭാരതം ഒരു സ്വാതന്ത്ര്യ രാജ്യമായി ലോകം അംഗീകരിച്ചു. നുറ്റാണ്ടുകളായി ഭാരതം അനുഭവിച്ചുവന്ന പാരതന് ത്ര്യം അങ്ങനെ അവസാനിച്ചു. ഭാരതാംബയുടെ അടിമച്ചങ്ങല പൊട്ടിച്ചറിഞ്ഞു, അവൾ സ്വാതന്ത്രയായ ആ ദിവസം എങ്ങനെ നമുക്ക് മറക്കുവാൻ കഴിയും. ആഗസ്ററ് മാസം നമ്മുടെ സ്വാതന്ത്ര്യദിനമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സുരേന്ദ്രനാഥ ബാനർജിയുടെയും തിലകന്റെയും, ബോസിന്റേയും ടാഗുറിന്റെയും മഹാദേവ ദേശായിയുടെയും മരണത്തിന് സാക്ഷ്യം വഹിച്ചതും ആഗസ്ററ് മാസം തന്നെയാണ്. അവരുടെ ദേഹവിയോഗത്തെക്കുറിച്ച് ഓർക്കുമ്പോൾ ഭാരതീയരെ ദുഖത്തിലാഴ്ത്തുന്നതും പ്രസ്തുത മാസം തന്നെ. കേരളത്തെ സംബന്ധിച്ചിടത്തോളം എടുത്തു പറയത്തക്ക സംഭവം ഇവിടുത്തെ ദേശീയോൽത്സവമായ ഓണമാണ്. ഇത് പലപ്പോഴും ആഗസ്ററ് മാസങ്ങളിലാണ് കൊണ്ടാടാറുള്ളത്. മലയാളത്തിലെ ആദ്യ തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം , ‘കരിയർ മാഗസിൻ’ അന്നത്തെ കേരള മുഖ്യമന്ത്രി കെ . കരുണാകരൻ പ്രകാശനം ചെയ്തത് 1984 ആഗസ്റ്റ് ഒന്നിനാണ്. കേരളത്തിൻറെ വിദ്യാഭ്യാസ- തൊഴിൽ മേഖലയിൽ സമൂല വികസനത്തിന് അത് വഴിയൊരുക്കി എന്നത് നമുക്കൊക്കെ അറിയാം.
ആഗസ്ററ് മാസം ലോകരാഷ്ട്രങ്ങളുടെ ഇടയിൽ എങ്ങനെ പ്രാധാന്യമർഹിക്കുന്നു എന്നു നോക്കാം. കൊറിയ ഒരു റിപ്പബ്ലിക്കായി അംഗീകരിച്ചത് 1948 ആഗസ്ററ് 15- നാണ്. കൂടാതെ സ്വിറ്റ്‌സർലണ്ട്, മലേഷ്യ, ഇൻഡോനേഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും സ്വാതന്ത്ര്യദിനങ്ങൾ കൊണ്ടാടുന്നത് ആഗസ്റ്റ് മാസത്തിലാണ്. ഈ മാസത്തിൽ പല തരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടാടുന്നു. പല രാജ്യങ്ങളിലും ആഗസ്റ്റ് മാസത്തിൽ മഴയുണ്ടായിരിക്കും. ഇന്ത്യയിലാണെങ്കിൽ പല വർഷങ്ങളിലെയും ആഗസ്റ്റ് മാസത്തിൽ വെള്ളപ്പൊക്കമുണ്ടായിട്ടുള്ളതായിക്കാണാം. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോൾ പേമാരിയും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ നരകയാതന അനുഭവിക്കുന്ന കാര്യവും നമുക്ക് വിസ്മരിച്ചുകൂടാ.
പല യോഗീശ്വരന്മാരും മതദ്ധ്യക്ഷന്മാരും ചിന്തകരും കവികളും മൃതിയടഞ്ഞിട്ടുള്ളത് ഈ മാസത്തിലാണ്, എന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു, 1940 ആഗസ്റ്റ് 21-ആം തീയതിയാണ് ട്രോട്സ്കി ഈ ലോകത്തോട് യാത്രപറഞ്ഞത്. റഷ്യാക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത്. ഫ്രഞ്ച് ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കറുച്ച നെപോളിയൻറെ ജനനം 1869 ആഗസ്റ്റ് മാസത്തിലാണ്. എന്നാൽ ക്ലിയോപാട്രയുടെ ദേഹവിയോഗവും ആഗസ്റ്റിൽ തന്നെയായിരുന്നു.
ജപ്പാനിലെ സുന്ദരനഗരങ്ങളായ ഹിരോഷിമയും നാഗസാക്കിയും പൂർണ്ണമായും ബോംബുകൾക്കിരയായത് 1945 ആഗസ്റ്റിലാണ്. ലോകമനസ്സാക്ഷിയുടെ നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു അത്. ഏകദേശം 8160 ജനങ്ങൾ മരണമടഞ്ഞു. നാലുലക്ഷത്തിൽപ്പരം ആളുകൾക്ക് അംഗവൈകല്യം സംഭവിച്ചു. ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടാക്കുവാൻ മാരകമായ കുറെ ബോംബുകൾക്കു കഴിഞ്ഞു. എന്നാൽ ബംഗ്ലാദേശിൽ 1972 -ൽ ഉണ്ടായ കൂട്ടക്കൊലയുമായി തട്ടിച്ചു നോക്കിയാൽ, ജപ്പാനിൽ നടന്നതു നിസ്സാരമാണ്. ഇത്ര വലിയ ഒരു മനുഷ്യക്കുരുതി ലോകചരിത്രത്തിലെങ്ങും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. ഇന്നും നിലനിന്നുപോരുന്ന യുദ്ധഭീഷണിയെപ്പറ്റി നേതാക്കൾ മനസ്സിലാക്കണം. ലോകത്ത് ശാന്തിയും സമാധാനവുമുണ്ടാക്കുവാൻ വേണ്ടി നേതാക്കന്മാർ പ്രവർത്തിക്കുന്നത് അഭിലഷണീയമായിരിക്കും.
മനുഷ്യരാശിയുടെ നന്മയെ ലഷ്യമാക്കി രാഷ്ട്രീയപ്രസ്ഥാനങ്ങളും ആഗസ്റ്റ് മാസത്തിൽ ജന്മംകൊണ്ടിട്ടുള്ള കാര്യവും ആർക്കും വിസ്മരിക്കാൻ സാന്ധ്യമല്ല. കഥാസാഹിത്യശാസ്ത്രരംഗത്ത് ആഗസ്റ്റുമായി ബന്ധപ്പെട്ട് പലതും രൂപം കൊണ്ടിട്ടുണ്ട്.

ചന്ദ്രനിലേക്ക് പോകാനുള്ള മനുഷ്യന്റെ ആദ്യശ്രമം വിജയിച്ചത് 1962 ആഗസ്റ്റിലാണ്. ആംഗല സാഹിത്യ നിപുണനായ ഡ്രൈജൻ ജനിച്ചത് 1701 ആഗസ്റ്റിലാണ്. ആംഗലചരിത്രാഖ്യായികയുടെ പിതാവെന്നറിയപ്പെടുന്ന വാൾട്ടർ സ്‌കോട്ട് ജനിച്ചത് 1771 അഗസ്റ്റിലാണ് എന്ന കാര്യം സാഹിത്യ വിദ്യാർഥികൾ ഒരിക്കലും വിസ്മരിക്കുകയില്ല. നാം ഏറ്റവും ഇഷ്ടപ്പെടുന്ന കവിയാണല്ലോ ഷെല്ലി, അദ്ദേഹം ജനിച്ചത് 1972 ആഗസ്റ്റിലാണ്. ആധുനിക ചെറുകഥാപ്രസ്ഥാനത്തിന്റെ ജനയിതാവായ മോപ്പസാങ്ങിന്റെ ജനനവും 1850 ആഗസ്റ്റിൽ തന്നെയാണ്. പ്രസിദ്ധ ചരിത്രകാരനും നോവലിസ്റ്റുമായ എച്ച്.ജി. വെൽസ് മൃതിയടഞ്ഞതു 1942 ആഗസ്റ്റ് 13 – നാണ്
ചുരുക്കത്തിൽ നമ്മുടെ സ്മരണമണ്ഡലത്തിൽ നിന്നും മാഞ്ഞു പോകാത്ത ലോക സംഭവങ്ങളിൽ പലതും ഉണ്ടായിട്ടുള്ളത് ഈ മാസത്തിലാണെന്നു നിസ്‌സംശയം പറയാം. മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കിയുള്ള പല പദ്ധതികളും ഇനിയുള്ള ആഗസ്റ് മാസങ്ങളിലും ഉണ്ടാകുമെന്നു വിശ്വസിക്കാം. അങ്ങനെ ആഗസ്റ്റ് മാസം പ്രതീക്ഷകളുടെയും നേട്ടങ്ങളുടെയും ആശാ കേന്ദ്രമായി എക്കാലവും നമ്മോടൊപ്പമുണ്ടാകുമെന്ന് പ്രത്യാശിക്കാം.

ഉദ്ധരിക്കാവുന്നവ

“അഗ്നി അതിൻറെ ഇന്ധനത്തെ എങ്ങനെ ചാരമാക്കുന്നുവോ, അതുപോലെ ജ്ഞാനമാകുന്ന അഗ്നി എല്ലാ പാപങ്ങളേയും ചാരമാക്കുന്നു.
ഭഗവത്ഗീത

“മദ്യസേവ താൽക്കാലികമായ ഒരാത്മഹത്യയാണ്. അതുകൊണ്ട് ലഭിക്കുന്ന സുഖം തികച്ചും നിഷേധാത്മാകമത്രേ, അസുഖത്തിന്റെ താൽക്കാലിക ശമനം മാത്രമാണത്”
ബർട്രാൻഡ് റസ്സൽ

Share: