അസി. എഞ്ചിനീയര്‍ നിയമനം

Share:

കൊല്ലം: ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൻറെ പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റൻറ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനായി കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ച സിവില്‍ എഞ്ചിനീയര്‍മാരുടെ പാനല്‍ തയാറാക്കും.

ഫെബ്രുവരി 22 വൈകീട്ട് നാലിനകം കൊല്ലം ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷകള്‍ ലഭിക്കണം.

ഫോണ്‍: 9947707660.

Share: