അസിസ്റ്റൻറ് മാനേജര്‍ (പ്രൊഡക്ഷന്‍) ഒഴിവ്

Share:

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍)തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കല്‍ ട്രേഡിലുളള എന്‍.റ്റി.സി/എന്‍.എ.സി ഉം, അഞ്ച് വര്‍ഷ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ / ഓര്‍ത്തോറ്റിക്‌സ്/പ്രോസ്‌തെറ്റിക്‌സ് എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം 695 012. എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

ഇ മെയില്‍: kskshpwc@yahoo.com. വെബ്‌സൈറ്റ്: www.hpwc.kerala.gov.in

ഫോണ്‍: 0471 2347768

Share: