അസിസ്റ്റന്റ് മാനേജര്‍
ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് അക്കൌണ്ട്സ്, സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജരുടെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മാനേജര്‍ : (അക്കൌണ്ട്സ് ) : 3 (ജനറല്‍-2, ഒ.ബി.സി-1)
യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ നടത്തുന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റ് കോഴ്സ് ഫൈനല്‍ പരീക്ഷയും ട്രെയിനിങ്ങും പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് മാനേജര്‍ : (സിവില്‍ എന്‍ജിനീയറിങ്ങ് ബാക്ക് ഗ്രൌണ്ട്) 2 (എസ്.സി-1, എസ്.ടി-1) :
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങിൽ കുറഞ്ഞത് 60% മാര്‍ക്കോടെ നേടിയ ബി.ഇ/ബി.ടെക് (പോസ്റ്റ് ഗ്രാജുവേഷന്കാര്ക്ക് മുന്‍ഗണന ഉണ്ടായിരിക്കും) രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: ഓഗസ്റ്റ് 1 ന് 31 വയസ്
ശമ്പളം: 58344 രൂപ
അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും www.brbnmpl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: സെപ്റ്റംബര്‍ 8
ഹൈദരാബാദിലുള്ള ഇന്‍ഷുറന്‍സ് റഗുലേറ്ററി & ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്.ഡി.എ) അസിസ്റ്റന്റ് മാനേജര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍-16, ഒ.ബി.സി-7, എസ്.സി-4, എസ്.ടി-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ ഒഴിവുകളില്‍ ഭിന്നശേഷിക്കാര്‍ക്കും സംവരണമുണ്ട്.
യോഗ്യത: നാലുവിഭാഗങ്ങളിലും അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ നേടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത.
പ്രായം: സെപ്റ്റംബര്‍ 5 ന് 21 – 30 വയസ്.
സിലബസ്സിനും അപേക്ഷ അയക്കുന്നതിനും www.irdai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: സെപ്റ്റംബര്‍ 5