അപേക്ഷ ക്ഷണിച്ചു

എത്തിയോസ് എജ്യൂക്കേഷണല്‍ ഇനിയേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഗ്രാഫിക്‌സ് & വെബ് ഡിസൈനിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവര്‍ക്ക് മുന്‍ഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695003 എന്ന മേല്‍ വിലാസത്തില്‍ ജനുവരി 15 നകം അയയ്ക്കണം. ഹോസ്റ്റല്‍ സൗകര്യം, കോഴ്‌സ് ഫീസ്, ഫുഡ് & അക്കോമഡേഷന്‍ എന്നിവയും ലഭിക്കും. ഫോണ്‍: 9656504499.