അധ്യാപക നിയമനം

പത്തനംതിട്ട :പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിഎഡ്/ഡിഎഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ / ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍/ ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസഡ് റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം.
മാര്‍ച്ച് 24ന് പകല്‍ മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 04734 228498.