അധ്യാപക നിയമനം : അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു.
കൊമേഴ്സ്, മാനേജ്‌മെൻറ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഇൻറ്ർവ്യൂ മെയ് 26 ന് രാവിലെ 9.30 ന് നടക്കും.
യോഗ്യത: 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയ എം.കോം യു.ജി.സി നെറ്റ്/പി.എച്ച്.ഡി മലയാളം, ഹിന്ദി വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മേയ് 26 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത.
കമ്പ്യൂട്ടർ സയൻസ് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് മേയ് 27 ന് രാവിലെ 9.30 ന് അഭിമുഖം നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ എം.സി.എ, യുജിസി നെറ്റ് / പി.എച്ച്.ഡി അല്ലെങ്കിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ്സുമാണ് യോഗ്യത.
ഇലക്ട്രോണിക്‌സ് സയൻസ് വിഭാഗത്തിലേക്ക് മേയ് 28 ന് രാവിലെ 9.30 ന് നടത്തുന്ന ഇൻറ്ർവ്യൂവിലേക്ക് 55 ശതമാനം മാർക്കോ, തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം.എസ്.സി ഇലക്ട്രോണിക്‌സ്/ എം.സി.എ, യുജിസി നെറ്റ്/ പി.എച്ച്.ഡി. അല്ലെങ്കിൽ എം.ടെക് ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്സുമാണ് യോഗ്യത.
ഡെമോൺസ്‌ട്രേറ്ററുടെ ഒഴിവിലേക്കുള്ള അഭിമുഖം 28 ന് രാവിലെ 9.30 ന് നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബി.എസ്.സി. ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 28 ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലേക്ക് 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കായി ഇ- മെയിൽ casmvk@gmail.com ഫോൺ: 0479 2304494.