അഡാക്ക് ഫാമില്‍ താത്കാലിക നിയമനം

Share:

എറണാകുളം : ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍ മറ്റ് ഇലക്ട്രിക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായി വൈദഗ്ധ്യമുള്ളവരെ ദിവസവേതനത്തില്‍ താത്കാലികമായി നിയമിക്കുന്നു .
യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രേഡ് ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നിവ .

45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ഡിസംബര്‍ 18-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം തേവരയിലുള്ള അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ ഓഫീസില്‍ ഹാജരാകണം.

ഫോണ്‍ 0484 2665479.

Share: