അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ : എന്‍ ഷാഫില്‍ മഹീന്‍ എട്ടാം റാങ്ക് നേടി

Share:

ജോ യിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു.
പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എഴുതിയ അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഇഇ) തിരൂര്‍ ബിപി അങ്ങാടി സ്വദേശി എന്‍ ഷാഫില്‍ മഹീന്‍ എട്ടാം റാങ്ക് നേടി. ഒബിസി വിഭാഗത്തില്‍ ഒന്നാം റാങ്കാണ് ഷാഫില്‍ മഹീന്. കേരളത്തിൽ നിന്നുള്ള ഒരു ഒ.ബി.സി വിദ്യാർഥി ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.
കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഷാ‍ഫിൽ മാഹീൻ . 360ൽ 345 മാർക്കാണ് മെയിൻ പരീക്ഷയിൽ ഷാഫിൽ നേടിയത്. ഉദയ്പൂർ സ്വദേശിയായ കൽപിത് വീർവൽ ആണ് നൂറ് ശതമാനം മാർക്ക് വാങ്ങിയത്.

പരീക്ഷഫലം ബോർഡിൻറെ  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്താകമാനമുള്ള 1,781 കേന്ദ്രങ്ങളിലായി 10.2 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയിൽ പെങ്കടുത്തത്. ഇതിൽ 2.2 ലക്ഷം വിദ്യാർഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേപ്പർ ഒന്നി ൻറെ  മാർക്കും റാങ്കും അടങ്ങുന്നതാണ് പട്ടിക. കഴിഞ്ഞ മാസം രണ്ടിന് നേരിട്ടും എട്ട്, ഒമ്പത് തീയതികളിൽ ഒാൺലൈനായുമാണ് പരീക്ഷ നടത്തിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷ ജയിച്ച വിദ്യാർഥികൾ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യത നേടും.

മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടുന്ന ആദ്യവിദ്യാര്‍ഥിയാണ് കല്‍പിത്. ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കേരളത്തില്‍ ഈ പരീക്ഷ എഴുതിയത്. അവരിൽ ഷാഫിലിനാണ് ഒന്നാം റാങ്ക്.

റോള്‍നമ്പര്‍, ജനനതീയതി, സുരക്ഷാ പിന്‍നമ്പര്‍ എന്നിവ നല്‍കി http://cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം. ജെഇഇ (മെയിന്‍) ഒന്നാംപേപ്പറിന്റെ സ്കോറും റാങ്കുമാണ് സിബിഎസ്ഇ പ്രഖ്യാപിച്ചത്. 2,20,000ത്തോളം വിദ്യാര്‍ഥികളാണ് അടുത്തഘട്ടമായ ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷയ്ക്ക് യോഗ്യത നേടിയത്.
നിശ്ചിത സ്കോര്‍ നേടുന്നവര്‍ക്ക് ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് വെബ്സൈറ്റ് www.jeeadv.ac.in

Share: