സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 66 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ സതേണ്‍ റീജിയന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 66 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കല്‍ സൂപ്രണ്ടന്റ് (ഹാന്‍ഡ്ലൂം എന്‍ഫോഴ്സ്മെന്റ്)-03, യോഗ്യത: ഹാന്‍ഡ്ലൂം ടെക്നോളജി/ടെക്സ്റ്റൈല്‍ ടെക്നോളജി എന്നിവയിലേതെങ്കിലുമുള്ള അംഗീകൃത ഡിപ്ളോമ, ഹാന്‍ഡ്ലൂം/ടെക്സ്റ്റൈല്‍ യൂണിറ്റുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
വര്‍ക്ക്ഷോപ്പ് സൂപ്രണ്ടന്റ്(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി)-01, യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ അംഗീകൃത ഡിഗ്രി. ഹാന്‍ഡ്ലൂം/ പവര്‍ലൂം മാനുഫാക്ചറിങ്/ ടെക്സ്റ്റൈല്‍ യൂണിറ്റുകളില്‍ രണ്ട് വര്‍ഷത്തെ ‘ഫോര്‍മാന്‍’ പ്രവൃത്തി പരിചയം
സീനിയര്‍ ഇന്‍സ്ട്രക്ടര്‍ (വീവിങ്- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി)-01, യോഗ്യത: ടെക്സ്റ്റൈല്‍ ടെക്നോളജി/ ടെക്സ്റ്റൈല്‍ എന്‍ജിനിയറിങ് എന്നിവയിലേതെങ്കിലുമൊന്നില്‍ അംഗീകൃത ബിരുദം, ടെക്സ്റ്റൈല്‍ വീവിങ്ങിലുള്ള പരിചയം. അല്ലെങ്കില്‍ ടെക്സ്റ്റൈല്‍ ടെക്നോളജി/ ഹാന്‍ഡ്ലൂം ടെക്നോളജി/ ടെക്സ്റ്റൈല്‍ ടെക്നോളജി ആന്‍ഡ് ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ.
മെഡിക്കല്‍ അറ്റന്‍ഡന്റ് (ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയം, ചെന്നൈ)- 34 (ജനറല്‍-17, ഒബിസി-11, എസ്സി-05, എസ്ടി-01). യോഗ്യത: പത്താം ക്ളാസ് വിജയം, ഫസ്റ്റ് എയ്ഡില്‍ കേന്ദ്രസര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ്.
ലേഡി മെഡിക്കല്‍ അറ്റന്‍ഡന്റ്(ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയം, ചെന്നൈ)- 15 (ജനറല്‍-08, ഒബിസി-04, എസ്സി-02, എസ്ടി-01). യോഗ്യത: പത്താം ക്ളാസ് വിജയം, ഫസ്റ്റ് എയ്ഡില്‍ കേന്ദ്രസര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ്.
കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്(ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)- 02 (ജനറല്‍-01, ഒബിസി-01). യോഗ്യത: പത്താം ക്ളാസ് വിജയം, മൂന്നു വര്‍ഷത്തെ സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമ.
ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്(ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)- 09 (ജനറല്‍-05, ഒബിസി-02, എസ്സി-02), യോഗ്യത: പത്താം ക്ളാസ് വിജയം, സിവില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.
ഇവാല്വേഷന്‍ അസിസ്റ്റന്റ് (ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജണല്‍ ഓഫീസ്, ചെന്നൈ)- 01, യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/ഇക്കണോമിക്സ്/ സോഷ്യോളജി/ സോഷ്യല്‍വര്‍ക്ക് എന്നിവയിലേതെങ്കിലുമൊന്നില്‍ അംഗീകൃത ബിരുദം, തമിഴ് ഭാഷാപരിചയം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 24. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതിക്കുശേഷം, പത്ത് ദിവസത്തിനുള്ളില്‍ The Regional Director (SR), Staff selection Commission, Southern Region, IInd floor, EVK Sampath Road, DPI Campus, College Road-Chennai-600006. എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
വിശദവിവരങ്ങൾ www.sscsr.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.