സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനത്തിന് : അപേക്ഷ ക്ഷണിച്ചു

693
0
Share:

തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ ഒന്നാം വര്‍ഷ വിഎച്ച്‌എസ്‌ഇ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ (പെണ്‍കുട്ടികള്‍ക്കു മാത്രം) എന്നിവിടങ്ങളില്‍ അത്ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ്ബോള്‍, തായ്കോന്‍ഡോ, ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി എന്നീ കായിക ഇനങ്ങളിലാണു സെലക്ഷന്‍. അപേക്ഷാഫോമും മറ്റു വിശദാംശവും www.vhscap.gov.in ല്‍ ലഭിക്കും.

അപേക്ഷ മേയ് 18നു മുന്‍പ് സ്പോര്‍ട്സ് സ്കൂളുകളില്‍ നേരിട്ടു സമര്‍പ്പിക്കണം. 23 മുതല്‍ 25 വരെ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലും 27, 28 തീയതികളില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും സെലക്ഷന്‍ നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഉയര്‍ന്ന സ്പോര്‍ട്സ് യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടക്കുന്ന ദിവസം രാവിലെ ഏഴിനു ഹാജരാകണമെന്നു ഡയറക്ടര്‍ അറിയിച്ചു.

Share: