സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

Share:

കോഴിക്കോട് : ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് 10 വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം കലക്ടറേറ്റില്‍ ലഭ്യമാക്കണം. ബയോഡേറ്റ സഹിതമുള്ള അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, എൻ റോ ള്‍മെൻ റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 0495 2370518.

Share: