സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : നാഷണല്‍ എംപ്ലോയ്‌മെൻറ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെൻറ്ര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി യോഗ്യതയുള്ള 26 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.
ജൂണ്‍ അഞ്ചിനകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
ഫോണ്‍: 0495 2376179.






