സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമണ്‍ എൻട്രൻസ് ടെസ്റ്റ് : ഏപ്രിൽ 18 വരെ അപേക്ഷിക്കാം.
രാജ്യത്തെ 14 കേന്ദ്ര യൂണിവേഴ്സിറ്റികളിലും ബംഗളൂരുവിലെ ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിലും അഡ്മിഷനു പൊതുപ്രവേശന പരീക്ഷ (സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമണ്‍ എൻട്രൻസ് ടെസ്റ്റ്-സിയുസിഇടി) നടത്തുന്നു. കാസർഗോട്ടെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ പ്രവേശനവും ഈ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും റിസർച്ച് പ്രോഗ്രാമുകളിലേക്കുമാണ് അഡ്മിഷൻ.
ഇന്റഗ്രേറ്റഡ് ബിഎ/ബിഎസ്സി, ബിഎഡ്, ഇന്റഗ്രേറ്റഡ് എംഎ, ഇന്റഗ്രേറ്റഡ് എംബിഎ, ഇന്റഗ്രേറ്റഡ് എംടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി , ഇന്റഗ്രേറ്റഡ് എംഎസ്സി ബിഎഡ്, ഇന്റഗ്രേറ്റഡ് ലോ, എംഎ, എംഎൽഐഎസ്സി, എംഎ/ എംഎസ്സി ഇൻ ആന്ത്രപ്പോളജി, എംഎ/ എംഎസ്സി ഇൻ മാത്തമാറ്റിക്സ്, എംഎസ്സി ടെക് ഇൻ മാത്തമാറ്റിക്സ്, എംകോം, എംഫാം, എംഎ/ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംആർക് പ്രോഗ്രാം, എംബിഎ, എംടെക്, പിഎച്ച്ഡി,ബിഎഡ്, എംഎഡ്, ഇന്റഗ്രേറ്റഡ് എംഫിൽ/പിഎച്ച്ഡി, എംഫിൽ, എൽഎൽഎം, ഇന്റഗ്രേറ്റഡ് എംഫാം/ പിഎച്ച്ഡി പ്രോഗ്രാമുകളാണു വിവിധ യൂണിവേഴ്സിറ്റികൾ ഓഫർ ചെയ്യുന്നത്.
രാജസ്ഥാൻ കേന്ദ്ര യൂണിവേഴ്സിറ്റിക്കാണ് ഇത്തവണത്തെ പരീക്ഷാ നടത്തിപ്പിന്റെ ചുമതല.
കാസർഗോട്ടെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ കോഴ്സുകളുടെ വിശദാംശങ്ങൾ.
കോഴ്സ്, സീറ്റുകളുടെ എണ്ണം, യോഗ്യത ക്രമത്തിൽ.
ബിഎ (ഇന്റർനാഷണൽ റിലേഷൻസ്), 40, പ്ലസ്ടുവിന് 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
എംഎ (ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർ നാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്), എംഎസ്ഡബ്ല്യു. ഓരോ കോഴ്സിനും 26 സീറ്റുകൾ വീതം.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമാണു യോഗ്യത.
പ്രായം 2018 ജൂലൈ ഒന്നിന് 25 കവിയരുത്.
എംഎഡിന് 50 സീറ്റുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിഎഡ് ആണു യോഗ്യത. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
എംഎസ്സി (ബയോ കെമിസ്ട്രി ആൻഡ് മോളിക്യുളാർ ബയോളജി): 20 സീറ്റുകളാണുള്ളത്.
കെമിസ്ട്രി, ബയോകെമിസ്ട്രി പഠിച്ച് 55 ശതമാനം മാർക്കോടെ ബിഎസ്സി നേടിയവർക്ക് അപേക്ഷിക്കാം. എംഎസ്സി (കെമിസ്ട്രി): 16 സീറ്റ്. കെമിസ്ട്രി പ്രധാന വിഷയമായി പഠിച്ച് 55 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എംഎസ്സി (കംപ്യൂട്ടർ സയൻസ്): 20 സീറ്റ്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബിടെക് കംപ്യൂട്ടർ സയൻസ് പഠിച്ച് 55 ശതമാനം മാർക്കോടെ ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ. എംഎസ്സി (എൻവയണ്മെന്റൽ സയൻസ്): 20 സീറ്റ്, സയൻസ്, എൻജിനിയറിംഗ് , അഗ്രിക്കൾച്ചറൽ സയൻസ്, ജിയോളജി, ജ്യോഗ്രഫി എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എംഎസ്സി(ജിനോമിക് സയൻസ്): 20 സീറ്റ്, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി പഠിച്ച് 55 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എംഎസ്സി (മാത്തമാറ്റിക്സ്): 26 സീറ്റ്, മാത്തമാറ്റിക്സിൽ 55 ശതമാനം മാർക്കോടെ ബിരുദം. എംഎസ്സി (പ്ലാന്റ് സയൻസ്): 20 സീറ്റ്, ബോട്ടണി അല്ലെങ്കിൽ പ്ലാന്റ് സയൻസ് മുഖ്യവിഷയമായി പഠിച്ച് 55 ശതമാനം മാർക്കോടെ ബിരുദം. എംഎസ്സി (ഫിസിക്സ്): 20 സീറ്റ്, ഫിസിക്സിൽ 55 ശതമാനം മാർക്കോടെ ബിരുദം.
എൽഎൽഎം: 30 സീറ്റ്. നിയമ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: 30 സീറ്റ്, എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിംഗ്, ബിടെക്, ബിഫാം, ഫിസിയോതെറാപ്പി, ബിഎഎംഎസ്, വെറ്ററിനറി സയൻസ് എന്നിവയിൽ ബിരുദം നേടിയവർക്കും എംഎസ്ഡബ്ല്യു, ഇക്കണോമിക്സ് പോളിസി സയൻസ്, സോഷ്യോളജി, ന്യൂട്രീഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
ഇന്റർനാഷണൽ റിലേഷൻസിൽ ബിഎ കോഴ്സിന് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം.
യൂണിവേഴ്സിറ്റികൾ, കോഴ്സുകൾ, അപേക്ഷിക്കാനുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് അതതു യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
പ്രവേശന പരീക്ഷയ്ക്കു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കാസർഗോഡ്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, പാലക്കാട്, തൃശൂർ, വയനാട്.
ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കാവുന്നത്. ഓണ്‍ലൈനായി ഏപ്രിൽ 18 വരെ അപേക്ഷിക്കാം.
ഒരു വിദ്യാർഥിക്ക് പരമാവധി മൂന്ന് യൂണിവേഴ്സിറ്റികളിലേക്ക് മൂന്നു കോഴ്സുകൾക്കു വരെ അപേക്ഷിക്കാം. അതായത് ഒരാൾക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളുടെ എണ്ണം ഒന്‍പത്.
അപേക്ഷാ ഫീസ്: പൊതു വിഭാഗത്തിന് 800 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 350 രൂപ. അംഗപരിമിതർക്ക് അപേക്ഷാ ഫീസ് ഇല്ല.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണു പ്രവേശന പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ട്. മേയ് 25,26 തീയതികളിൽ രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയാണു വിവിധ വിഷയങ്ങളുടെ പരീക്ഷാക്രമം.
പരീക്ഷയ്ക്ക് രണ്ടു പാർട്ട് ഉണ്ടായിരിക്കും. പാർട്ട് ഒന്ന് ഇംഗ്ലീഷ്, ജനറൽ അവയർനസ്, മാത്തമാറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, അനലിറ്റിക്കൽ സ്കിൽ. പാർട്ട് രണ്ടിലായിരിക്കും വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in / www.curaj.ac.in
ഫോൺ: 0467–2232419, 2232405.