സെൻറെര്‍ ഫോര്‍ ഇംഗ്ലീഷില്‍ ട്യൂട്ടര്‍

Share:

പൊതുവിദ്യാഭ്യാസ വകുപ്പിൻറെ കീഴില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്ട്രിക്ട് സെൻറെര്‍ ഫോര്‍ ഇംഗ്ലീഷ്, ഇടുക്കി ജില്ലാ കേന്ദ്രത്തിലേക്ക് ട്യൂട്ട ര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: മൂന്ന് . റീജിയണല്‍ ഇന്‍സ്റ്റിട്ട് ഓഫ് ഇംഗ്ലീഷ്, ബാംഗ്ലൂര്‍/ഇംഗ്ലീഷ് & ഫോറിന്‍ ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് എിവിടങ്ങളില്‍ ട്രെയിനിംഗ് ലഭിച്ച / വിരമിച്ച എച്ച്.എസ്.എ (ഗവണ്മെന്റ് /എയ്ഡഡ്) അധ്യാപകര്‍ക്ക് അപേക്ഷിക്കാം.
പ്രായം 62 വയസ്സില്‍ അധികരിക്കാന്‍ പാടില്ല. ഓരോ സാമ്പത്തിക വര്‍ഷത്തേക്കാണ് നിയമനം. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വ്യക്തി വിവരങ്ങള്‍ അടങ്ങിയ അപേക്ഷ( കോണ്ടാക്ട്/ മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ ഐ.ഡി ) എിവ സഹിതം ജനുവരി 18ന് അഞ്ച് മണിക്ക് മുമ്പായി ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.

Share: