സിബിഎസ്ഇ നെറ്റ്(NET) പരീക്ഷ : ഓഗസ്റ്റ് 1 മുതൽ അപേക്ഷിക്കാം
അസിസ്റ്റന്റ് പ്രഫസർഷിപ്പിനും ജൂണിയർ റിസേർച്ച് ഫെലോഷിപ്പിനും യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനു യു ജി സി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെ അപേക്ഷിക്കാം. നവംബർ 19 ഞായറാഴ്ച പരീക്ഷ നടത്തും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) ആണ് പരീക്ഷ നടത്തുക.
രജിസ്ട്രേഷൻ തീയതി
ഓഗസ്റ്റ് ഒന്നു മുതൽ www.cbse net.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 31 ആണ് അവസാന തീയതി. നേരത്തേ വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്തിയിരുന്നെങ്കിലും ഇത്തവണ ഒറ്റത്തവണ മാത്രമേ പരീക്ഷയുള്ളൂ.
നെറ്റ് ഗവേഷണത്തിന് നിർബന്ധം
കാറ്റഗറി മൂന്നിലെ സ്ഥാപനങ്ങളിൽനിന്ന് പിഎച്ച്ഡിക്കായി എൻറോൾ ചെയ്യുന്ന ഉദ്യോഗാർഥികൾ നെറ്റ് അല്ലെങ്കിൽ എസ്എൽഇടി അല്ലെങ്കിൽ സെറ്റ് പരീക്ഷ പാസായിരിക്കണമെന്ന് യുജിസി ഭേദഗതി ചെയ്തിട്ടുണ്ട്.
യോഗ്യത- അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തരബിരുദം. ഒബിസി നോണ്‍ക്രിമിലയർ/ എസ്സി/ എസ്ടി/ വികലാംഗർ എന്നിവർക്ക് 50 ശതമാനം മാർക്ക് മതി. അവസാന വർഷക്കാർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ നെറ്റ് ഫലം പ്രസിദ്ധീകരിച്ച് രണ്ടുവർഷത്തിനകം ബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കണം. 1991 സെപ്റ്റംബറിനു മുന്‍പ് ബിരുദാനന്തരബിരുദം നേടിയ പിഎച്ച്ഡിക്കാർക്ക് അഞ്ചുശതമാനം മാർക്കിൽ ഇളവുണ്ട്.
പ്രായം: അസിസ്റ്റന്റ് പ്രഫസർഷിപ്പ് മാത്രമായി അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. ജൂണിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർക്ക് 28 വയസ് കവിയരുത്. 2017നവംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി/ എസ്ടി/ ഒബിസി നോണ്‍ക്രിമിലയർ, വനിതകൾ എന്നിവർക്ക് ഉയർന്ന അഞ്ചുവർഷത്തെ ഇളവുണ്ട്, ഗവേഷണ പരിചയമുള്ളവർക്കും എൽഎൽഎം യോഗ്യതയുള്ളവർക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
ഫീസ്: ജനറൽ വിഭാഗത്തിന് 600 രൂപ. ഒബിസി നോണ്‍ക്രിമിലയർ വിഭാഗത്തിന് 300 രൂപ. എസ്സി,എസ്ടി, വികലാംഗവിഭാഗത്തിൽപ്പെട്ടവർ 150 രൂപ അടച്ചാൽമതിയാക്കും.
www.cbsenet.nic.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള ചെല്ലാൻ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇത് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖവഴി ഫീസ് അടയ്ക്കാവുന്നതാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർ ഡ്, നെറ്റ് ബാങ്കിംഗ് സംവിധാനം എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്.
ഫീസ് അടച്ച് രണ്ടു ദിവസങ്ങൾക്കുശേഷം ഓണ്‍ലൈൻ അപേക്ഷയുടെയും അറ്റൻഡന്റ്സ് സ്ലിപ്പിന്റെയും അഡ്മിഷൻ കാർഡിന്റെയും ഓരോ കോപ്പിവീതം പ്രിന്റൗട്ട് എടുക്കുക. അപേക്ഷഫോം സ്ലിപ്പിലും അഡ്മിഷൻ കാർഡിലും ഫോട്ടോ പതിച്ച് ഒപ്പ് ഇടുക.
ഓണ്‍ലൈൻ അപേക്ഷാഫോമിന്റെയും അറ്റൻഡൻസ് സ്ലിപ്പിന്റെയും പ്രിന്റൗട്ട് സിബി എസ്ഇക്ക് അയയ്ക്കേണ്ടതില്ല. പരീക്ഷയ്ക്കെത്തുന്പോൾ കൂടെ കരുതണം. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പരീക്ഷയ്ക്കെത്തുന്പോൾ ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ www.cbsenet.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.