സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം: അപേക്ഷ ക്ഷണിച്ചു

Share:

എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം. യോഗ്യതയുള്ളവരിൽനിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .

കാറ്റഗറി നമ്പര്‍: 231/2017
ലക്ചറര്‍ ഇ൯ മാത്തമാറ്റിക്സ് (കോളേജ് വിദ്യാഭ്യാസം)
അഞ്ചാം എന്‍.സി.എ വിജ്ഞാപനം.

ഒഴിവുകള്‍: 14
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതിക്കാരില്‍ നിന്ന് മാത്രം)
പ്രായം: 22 – 45 (2.1.1972 – 1.1.1995)
യോഗ്യതകള്‍: പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്കിൽ കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സര്‍ക്കാ൪ പ്രത്യേകം രൂപീകരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം.

കാറ്റഗറി നമ്പര്‍: 232/2017
ലക്ചറര്‍ ഇ൯ മാത്തമാറ്റിക്സ് (കോളേജ് വിദ്യാഭ്യാസം)
ആറാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: യു.ജി.സി നിരക്കില്‍
ഒഴിവുകള്‍: മറ്റു ക്രിസ്ത്യാനികൾ (ഒ.എക്സ്) 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതിക്കാരില്‍ നിന്ന് മാത്രം)
പ്രായം: 22 – 43 (2.1.1974 – 1.1.1995)
യോഗ്യതകള്‍: 55% മാര്‍ക്കിൽ കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സര്‍ക്കാ൪ പ്രത്യേകം രൂപീകരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം.

കാറ്റഗറി നമ്പര്‍: 233/2017
ലക്ചറര്‍ ഇ൯ സംസ്കൃതം(ജ്യോതിഷം)
(കോളേജ് വിദ്യാഭ്യാസം)
മൂന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: യു.ജി.സി നിരക്കില്‍
ഒഴിവുകള്‍: പട്ടികജാതി 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതിക്കാരില്‍ നിന്ന് മാത്രം)
പ്രായം: 22 – 43 (2.1.1972 – 1.1.1995)
യോഗ്യതകള്‍: 50% മാര്‍ക്കിൽ കുറയാതെയുള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.(എം.എ സംസ്കൃതം ജ്യോതിഷം ഉണ്ടായിരിക്കണം). യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സര്‍ക്കാ൪ പ്രത്യേകം രൂപീകരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം.

കാറ്റഗറി നമ്പര്‍: 234/2017
ലക്ചറര്‍ ഇ൯ ഡാന്‍സ്
(കേരള നടനം) (കോളേജ് വിദ്യാഭ്യാസം) സംഗീത കോളേജുകൾ
ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 39500 – 79200 രൂപ
ഒഴിവുകള്‍: മുസ്ലിം 1
നിയമന രീതി: നേരിട്ടുള്ള നിയമനം (മുസ്ലിം സമുദായത്തിൽ നിന്ന് മാത്രം)
പ്രായം: 22 –39 (2.1.1978 – 1.1.1995)
യോഗ്യതകള്‍: യു.ജി.സി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി യൂണിവേഴ്സിറ്റി/യൂണിവേഴ്സിറ്റികള്‍, ഡീംഡ് യൂണിവേഴ്സിറ്റികൾ എന്നിവയിൽ നിന്ന് നൃത്തത്തില്‍ (കേരള നടനം) നേടിയിട്ടുള്ള ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം.

കാറ്റഗറി നമ്പര്‍: 235/2017
ലക്ചറര്‍ ഇ൯ കൊമേഴ്സ്യല്‍ പ്രാക്ടീസ്

എന്‍.സി.എ ഈഴവ/തീയ്യ/ബില്ലവ

(സാങ്കേതിക വിദ്യാഭ്യാസം) പൊളി ടെക്നിക്
ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 19240 – 34500 രൂപ
ഒഴിവുകള്‍: ഈഴവ/തീയ്യ/ബില്ലവ , നിയമന രീതി: നേരിട്ടുള്ള നിയമനം (ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം) പ്രായം: 20 –42 (2.1.1975 – 1.1.1997)
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് റെഗുല൪ പഠനത്തിനു ശേഷം കൊമേഴ്സില്‍ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കൊമേഴ്സ്യൽ പ്രാക്ടീസില്‍ നേടിയ ഡിപ്ലോമയും.
കാറ്റഗറി നമ്പര്‍: 236/2017
വോക്കേഷണൽ ടീച്ച൪ –കോസ്മറ്റോളജി & ബ്യൂട്ടിപാര്‍ല൪ മാനേജ്മെന്‍റ്
വോക്കേഷണൽ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം
മൂന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 39500 – 83000 രൂപ
ഒഴിവുകള്‍: മുസ്ലിം 1 , നിയമന രീതി: നേരിട്ടുള്ള നിയമനം (മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം) പ്രായം: 23 –43 (2.1.1974 – 1.1.1994)
യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയിൽ നിന്ന് 50% മാര്‍ക്കിൽ കുറയാതെ ഏതെങ്കിലും ബ്രാഞ്ചിൽ ലഭിച്ച ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ.ഒരു ഗവര്‍മെന്‍റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് കോസ്മറ്റോളജി & ബ്യൂട്ടിപാര്‍ല൪ മാനേജ്മെന്‍റിൽ കുറഞ്ഞത് ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് യോഗ്യതയും ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 237/2017
വെറ്ററിനറി സര്‍ജ൯ ഗ്രേഡ് II
മൃഗസംരക്ഷണം
അഞ്ചാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 20740 – 36140 രൂപ
ഒഴിവുകള്‍: ഒ. എക്സ് (ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍)
നിയമന രീതി: നേരിട്ടുള്ള നിയമനം (ഒ. എക്സ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം) പ്രായം: 18 –42 (2.1.1975 – 1.1.1999)
യോഗ്യതകള്‍: വെറ്റിനറി സയന്‍സിൽ ബിരുദം. 1984 ലെ ഇന്ത്യ൯ വെറ്ററിനറി കൌണ്‍സിൽ ആക്ടിന് അനുസൃതമായി കേരള സംസ്ഥാന വെറ്ററിനറി കൌണ്‍സിലിൽ രജിസ്ട്രേഷ൯ ഉണ്ടായിരിക്കണം. മലയാള ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം.

കാറ്റഗറി നമ്പര്‍: 238/2017
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്‍റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍വെസ്റ്റിഗേറ്റർ ഗ്രേഡ് II/ കമ്പ്യൂട്ടര്‍ ഓപ്പറേറ്റർ ഗ്രേഡ് II/ ഇക്കണോമിക്സ്‌ & സ്റ്റാറ്റിസ്റ്റിക്സ്
ഒന്നാം എ൯.സി.എ വിജ്ഞാപനം.
ശമ്പളം: 22200 –48000 രൂപ
ഒഴിവുകള്‍: ജില്ലാടിസ്താനത്തില്‍ , വിഭാഗം: ഹിന്ദു നാടാര്‍ ആലപ്പുഴ 1 (ആലപ്പുഴ, 23.4.2015, 253/2011)
നിയമന രീതി: നേരിട്ടുള്ള നിയമനം (ഹിന്ദു നാടാര്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം) പ്രായം: 19 –39 (2.1.1978 – 1.1.1998)
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇക്കണോമിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സോട് കൂടിയ കൊമേഴ്സ്‌ എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും നേടിയ ബിരുദം.

കാറ്റഗറി നമ്പര്‍: 239/2017 – 242/2017
ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദം)
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസി൯ സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കൽ സര്‍വീസസ് /ആയുര്‍വേദ കോളേജുകൾ
ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 20000 –45800 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തിൽ
239/17 മുസ്ലിം കണ്ണൂര്‍ 1
240/17 ഹിന്ദു നാടാർ പത്തനംതിട്ട 1
241/17 എല്‍.സി/ എ.ഐ. കോഴിക്കോട് 1
242/17 വിശ്വകര്‍മ്മ കോഴിക്കോട് 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 39 (2.1.1978 – 1.1.1998)
യോഗ്യതകള്‍: ഇന്ത്യ൯ ഡിസ്റ്റംസ് ഓഫ് മെഡിക്കസി൯ /ആയുര്‍വേദ കോളേജുകൾ
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. കേരള ഗവര്‍മെന്‍റ് അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ്/സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ. ഇന്‍ഷുറന്‍സ് മെഡിക്കൽ സര്‍വീസസ് ഗവര്‍മെന്‍റ് അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്

കാറ്റഗറി നമ്പര്‍: 243/2017
ലോവര്‍ ഡിവിഷ൯ ക്ലാര്‍ക്ക്
(വിമുക്ത ഭടന്മാര്‍ മാത്രം) എന്‍.സി.സി/സൈനിക ക്ഷേമം
(പൊതുവിജ്ഞാപനം) ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 19000 –43600 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തിൽ
243/17 , ഒ. എക്സ്, കോഴിക്കോട് 1
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 – 50 (2.1.1967 – 1.1.1999)
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം.

കാറ്റഗറി നമ്പര്‍: 244/2017
വാര്‍ഡർ ഡ്രൈവർ
ജയില്‍, ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 19000 –43600 രൂപ
ഒഴിവുകള്‍: കണ്ണൂര്‍ യൂണിറ്റ് (എല്‍.സി/ആംഗ്ലോ ഇന്ത്യന്‍-1)
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 – 42 (2.1.1967 – 1.1.1999)
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം.
ശാരീരിക യോഗ്യത: 165 സെ. മീ ഉയരം 81.3 സെ. മീ നെഞ്ചളവ്‌ 5 സെ. മീ നെഞ്ച് വികാസം.

അസാധാരണ ഗസറ്റ് തിയതി : 28 / 6 / 2017
അവസാന തീയതി : 02 / 08 / 2017

കൂടുതൽ വിവരങ്ങൾ  www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Share: