ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എംഫില്‍ അപേക്ഷ ക്ഷണിച്ചു

556
0
Share:

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എംഫില്‍., പിഎച്ച്ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
നവംബര്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ഉര്‍ദു കേഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക. നവംബര്‍ 18ന് കാലടി മുഖ്യകേന്ദ്രത്തില്‍ (ഉര്‍ദുവിന് മാത്രം കൊയിലാണ്ടി പ്രാദേശിക കേന്ദ്രം) നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ ചേര്‍ത്തിരിക്കുന്നു.

എംഫില്‍:
സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (5), സംസ്കൃതം ജനറല്‍ (6), ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (4), ഹിന്ദി (10), ഇംഗ്ളീഷ് (10), ജന്‍ഡര്‍ സ്റ്റഡീസ് (3), സൈക്കോളജി (4), ജ്യോഗ്രഫി (4), മലയാളം (10), മ്യൂസിക് (2), സോഷ്യോളജി (3), ഫിലോസഫി (10), മാനുസ്ക്രിപ്റ്റോളജി (5), ഹിസ്റ്ററി (5), കംപാരറ്റീവ് ലിറ്ററേച്ചര്‍ (2), ഉര്‍ദു (4).

പിഎച്ച്ഡി:
സാന്‍സ്ക്രിറ്റ് വേദിക് സ്റ്റഡീസ് (2), സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (16), സംസ്കൃതം വ്യാകരണം (4), സംസ്കൃതം ജനറല്‍(4), സംസ്കൃതം ന്യായം(5), ഹിന്ദി (10), സൈക്കോളജി (1), ജ്യോഗ്രഫി (1), മലയാളം (5), ഫിലോസഫി (11), ഹിസ്റ്ററി (10), ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (3), ആയുര്‍വേദ (1), ഉര്‍ദു (1).

നിര്‍ദ്ദിഷ്ട വിഷയത്തില്‍/ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ളസ് ഗ്രേഡ്/ 55ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് യുജിസി നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. അവസാന വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അങ്ങനെയുള്ളവര്‍ പ്രവേശനം ലഭിച്ചു മൂന്നു മാസത്തിനകം ഡിഗ്രി/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in, www.ssusonlin-e.org

Share: