വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്
കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്കീമുകളുടെ ഭാഗമായി ജില്ലയിലെ ഇരിട്ടി, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 വരെ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താല്പര്യമുളളവര് അസ്സല് ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം 20 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700267.