വെറ്ററിനറി ഡോക്ടർ നിയമനം

Share:

വയനാട് : മൃഗ സംരക്ഷണ വകുപ്പിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.

വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം ജൂൺ 10 രാവിലെ 11.30ന് കൽപ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം.

ഫോൺ: 04936 202292.

Share: