വിദേശ പഠനം: സ്കോളർഷിപ്

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്സുകളിൽ ഉന്നതപഠനം നടത്തുന്നതിനുള്ള ‘ഓവർസീസ് സ്കോളർഷിപ്പ് 2026-27’ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരും 40 വയസ് കവിയാത്തവരും കേരളത്തിൽ സ്ഥിരതാമസക്കാരും ആയിരിക്കണം.
കുടുംബവാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യ 600 റാങ്കിലുള്ള വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം.
എൻജിനിയറിംഗ്, ഐടി, മാനേജ്മെന്റ്, പ്യുവർ സയൻസ്, മെഡിസിൻ ആൻഡ് അലൈഡ് ഹെൽത്ത്, സോഷ്യൽ സയൻസസ്, നിയമം, അഗ്രികൾച്ചറൽ സയൻസ് മേഖലകളിലെ പഠനത്തിനാണ് ആനുകൂല്യം ലഭിക്കുക. www.mwdsc holarship.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി: നവംബർ 30. ഫോൺ: 0471-2300523.





