റിസോഴ്സ് സെന്ററുകളില്‍ ബി.ആര്.സി ട്രെയിനർ
സര്വസശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ബി.ആര്.സി ട്രെയിനറുടെ ഒഴിവുകളിലേക്ക് ഡെപ്യുട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് 12ന് രാവിലെ 11ന് എസ്.എസ്.എ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അഞ്ച് വര്‍ഷം സര്‍വീസുള്ള ഹൈസ്കൂള്‍ അധ്യാപകര്‍ക്കും പി.ഡി ടീച്ചര്‍മാര്‍ക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ള ഹൈസ്കൂള്‍ അസിസ്റ്റന്റുമാര്‍ക്കും ബിരുദമുള്ള പി.ഡി ടീച്ചര്‍മാര്‍ക്കും പങ്കെടുക്കാം. കെ.എസ്.ആര് പാര്‍ട്ട് ഒന്നിലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും ഡെപ്യുട്ടി ഡയറക്ടറുടെ (എയ്ഡഡ് സ്കൂളാണെങ്കില്‍ മാനേജര്‍) നിരാക്ഷേപ പത്രവും ബന്ധപ്പെട്ട രേഖകളും സഹിതം ഇന്റര്‍വ്യു ബോര്‍ഡ് മുന്‍പാകെ ഹാജരാകണം.
വിശദ വിവരങ്ങള്‍ www.ssakerala.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0469 2600167