മെഡിക്കൽ ഓഫീസർ നിയമനം

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി മെഡിക്കൽ ഓഫീസർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത : എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം: 63,440 രൂപ
താല്പര്യമുള്ളവർ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും അടങ്ങിയ ബയോഡാറ്റ ജൂലൈ 31-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ccu.ims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടക്കുന്ന സ്ഥലവും തീയതിയും സമയവും ഉദ്യോഗാർത്ഥികളെ പിന്നീട് ഇ-മെയിൽ വഴി അറിയിക്കും.




