മദര്‍ ആനിമേറ്റര്‍ നിയമനം: വാക്ക് ഇന്‍ ഏഴിന്

Share:

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫീസിൻറെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂളില്‍ മദര്‍ ആനിമേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തുന്നു.

കെ ഡിസ്‌കിൻറെ (K-Disc) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘മഞ്ചാടി’ പദ്ധതിയുമായി ബന്ധപ്പെട്ട് 2025-26 അധ്യയന വര്‍ഷത്തേക്കാണ് നിയമനം.

മലയാളം ബിരുദമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍, മലയാളം രണ്ടാം ഭാഷയായി പഠിച്ച ബിരുദധാരികളെയും പരിഗണിക്കും. ഗോത്രഭാഷാ പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് മലമ്പുഴയിലെ ആശ്രമം സ്‌കൂളില്‍ ഹാജരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0491 2815894.

Share: