ബാങ്ക് ഓഫ് ബറോഡയില്‍ 400 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയില്‍ ജൂനിയര്‍ മാനേജ്മെന്‍റ് ഗ്രേഡ്/സ്കെയ്ല്‍ Iല്‍ പ്രബേഷനറി ഓഫിസറുടെ 400 ഒഴിവുണ്ട്. ജനറല്‍-202, ഒ.ബി.സി-108, എസ്.സി-60, എസ്.ടി-30 എന്നിങ്ങനെയാണ് ഒഴിവുകള്‍.
60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അപേക്ഷാര്‍ഥികള്‍ 1988 ആഗസ്റ്റ് രണ്ടിനും 1996 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എക്സാം, സൈകോമെട്രിക് അസെസ്മെന്‍റ്, ഗ്രൂപ് ഡിസ്കഷന്‍, പേഴ്സനല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍.
അപേക്ഷാഫീസ്: എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായി മാസ്റ്റര്‍/വിസ ഡെബിറ്റ് അല്ളെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസടക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. സെപ്റ്റംബര്‍ 25നായിരിക്കും പരീക്ഷ. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.
നിയമനം ലഭിച്ചാല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സില്‍ ഒമ്പതുമാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനു ശേഷമായിരിക്കും നിയമനം.
www.bankofbaroda.co.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.