ഫ്രാഞ്ചൈസി അപേക്ഷ ക്ഷണിച്ചു

തിരുഃ കേരള സർക്കാറിൻറെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എൽ ബി എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, ശാസ്ത്രം, എൻജിനിയറിങ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടി തെറാപ്പി, ഭക്ഷ്യ സാങ്കേതികവിദ്യ, മാനേജ്‌മെൻറ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബിരുദധാരികളായ വനിതാ പ്രൊഫഷണലുകൾക്ക് എൽ ബി എസ് സ്‌കിൽ സെൻററിന് കീഴിൽ ഫ്രാൻഞ്ചൈസികൾ ആരംഭിക്കാൻ അവസരം.
താല്പര്യമുള്ളവർ മെയിൽ: courses.lbs@gmail.com, ഫോൺ: 0471-2560333 മുഖേന മാർച്ച് 15ന് മുമ്പ് ബന്ധപ്പെടണം.