പ്ളസ്ടുക്കാര്‍ക്ക് കരസേനയില്‍ അവസരം

Share:

കരസേനയില്‍ ടെക്നിക്കല്‍ (10+2)| എന്‍ട്രി സ്കീമില്‍ പ്ളസ്ടുകാര്‍ക്ക് അവസരം. 90 ഒഴിവ്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 70 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷ കോഴ്സ് പാസാകുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമീഷനും ലഭിക്കും.

പ്രായം: 16.5 വയസ്സിനും 19.5 വയസ്സിനും ഇടയ്ക്ക്. 1997 ജൂലൈ ഒന്നിനും 2000 ജൂലൈ ഒന്നിനും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക. പ്രായത്തിനനുസരിച്ചുള്ള ഉയരവും തൂക്കവും വേണം. അതേക്കുറിച്ച് അറിയാന്‍ വിജ്ഞാപനത്തോടൊപ്പമുള്ള പട്ടിക കാണുക.
www.joinindianarmy.nic.in ല്‍ ഓണ്‍ലൈനായി മെയ് 24 മുതല്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം.

Share: