പ്രോജക്ട് നഴ്‌സ് നിയമനം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ഗവേഷണ പദ്ധതിയിൽ റിസർച്ച് നഴ്സ് കം സൈറ്റ് കോർഡിനേറ്റർ – പ്രോജക്ട് നഴ്‌സ് II തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 18ന് അഭിമുഖം നടത്തും.

ബി.എസ്.സി / ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി യോഗ്യതയും സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Share: