നേവല്‍ അക്കാദമിയില്‍ സബ് ലഫ്റ്റനൻറ്
ഏഴിമല ഇന്ത്യന്‍ നേവല്‍ ആക്കാദമിയിലെ എക്സിക്യുട്ടീവ് (ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍) ടെക്നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്ക്കിടെക്ച്ച൪) ബ്രാഞ്ചുകളിലേക്ക് എഞ്ചിനീയറിങ്ങ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 60% മാര്‍ക്കോടെ എഞ്ചിനീയറിങ്ങ് പാസ്സായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
പ്രായം: 1993 ജൂലൈ രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
സബ് ലെഫ്റ്റനൻ്റ് പദവിയിലാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി.
അവസാന തീയതി: ഓഗസ്റ്റ് 25