തൊഴില്‍ അഭിമുഖം 14 ന്
പാലക്കാട് : ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോഗ്സ്കീം എന്ന സ്റ്റാഫിങ് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലേക്കുള്ള നിയമനത്തിനായി ഡിസംബര്‍ 14 ന് രാവിലെ 10 മണി മുതല്‍ മുണ്ടൂർ എം.ഇ.എസ് ഐ.ടി.ഐയില്‍ വെച്ച് അഭിമുഖം നടത്തുന്നു.
കേരള നോളജ് ഇക്കണോമി മിഷന്, പാലക്കാട് ജില്ലാ കുടുംബശ്രീ മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബിടെക്/ ഡിപ്ലോമ/ ഐ ടി ഐ/ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8281144248