തൊഴില്‍ തെരഞ്ഞെടുക്കുമ്പോള്‍…
ഒരു തൊഴില്‍ തെരഞ്ഞെടുക്കുക എന്നത് വളരെയേറെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യമാണ്. ഒരു പ്രേമവിവാഹം ചെയ്യാന്‍ പോകുന്നത്ര സൂഷ്മതയോടെ…..
പരീക്ഷാഫലം അറിയുന്നതിനോടൊപ്പം തന്നെ ചെറുപ്പക്കാ൪ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമുണ്ട്.
ഇനി എന്ത്?
എങ്ങോട്ട്?
ഉപരിപഠനത്തെക്കുറിച്ചാലോചിക്കുമ്പോള്‍ തലവേദന വർദ്ധിക്കുന്നു.
മാർക്കിൻറെ ശതമാനം, സീറ്റുകളുടെ എണ്ണം, സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍, പിന്നെ പണം….
പല രക്ഷക൪ത്താക്കളും ഉരുവിടുന്ന ഒരു പരാതിയുണ്ട്. മകന് അല്ലെങ്കില്‍ മകൾക്ക് ബുദ്ധി പോരാ. “ബുദ്ധിയുണ്ടായിരുന്നെങ്കില്‍ മെഡിസിനോ എ൯ജിനീയറിംഗിനോ അതല്ലങ്കില്‍ ലാ കോളേജിലോ പഠിപ്പിക്കാ൯ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു”.
നമ്മുടെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് ഈ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നു. രക്ഷകർത്താക്കളോ കുട്ടികളോ ആരും തന്നെ ഒരു വ്യക്തിയു ടെ അഭിരുചിയെക്കുറിച്ച് ആലോചിക്കുന്നില്ല. എൻജിനീ യറാകാ൯ ഒരാള്‍ യോഗ്യനാണോ? ഡോക്ടറാകാനുള്ള താല്പതര്യം ഒരാളിലുണ്ടോ? ഇതൊന്നും ആർക്കും പ്രശ്നമല്ല. ഇതേക്കുറിച്ചാരും ചിന്തിക്കുന്നില്ല. പ്രതേൃക വിഷയത്തിലുള്ള താല്പര്യത്തെക്കുറിച്ച് യാതൊരുപരിഗണനയും നല്കാതെ ഒരോരുത്തരിലും ഭാരം അടിച്ചേല്പ്പി ക്കുകയാണ്.
ബുദ്ധിയില്ലാത്ത മനുഷൃരുണ്ടോ?
ഇല്ല എന്നുതന്നെ പറയാം. അഥവാ ഉണ്ടെങ്കില്‍തന്നെ വളരെ അപൂർവ്വമായി മാത്രം. ഏർപ്പെടുന്നകാര്യത്തിന് അനുയോജ്യരല്ലാത്തതുകൊണ്ടുമാത്രം പലരും പിന്തള്ളപ്പെടുകയാണ്. തുന്നി തയ്യാറാക്കുന്ന തൊപ്പി പലരുടെയും തലയില്‍ ചേരുന്നില്ല എന്നു മാത്രം. ഒരു വ്യക്തിയുടെ അഭിരുചി സംഗീതത്തിലാണെങ്കില്‍ അയാൾക്ക് വക്കീലായി ശോഭിക്കാ൯ കഴിയില്ല എന്നത് വ്യക്തമാണ്. കോളേജിലാണെങ്കിലും കോടതിലാണെങ്കിലും അയാൾക്ക തിനു കഴിയില്ല. ചലച്ചി(തകാരനാകണമെന്നാണ് ഒരാളുടെ ആഗ്രഹമെന്നിരിക്കട്ടെ. അയാൾക്കെങ്ങനെ ഒരു എൻജിനീയറായി ശോഭിക്കാ൯ കഴിയും? തീർച്ചയായും അയാൾക്കതിനാവില്ല.
കലയോട് താല്പര്യമുള്ള ഒരു വ്യക്തി സയൻസോ , കോമേഴ്സോ പഠിക്കുന്നതിലൂടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. ഒരു ഡോക്ടറാകാനാണ് ഒരാൾക്ക് താല്പര്യമെങ്കില്‍ അയാള്‍ രാഷ്ട്രീയം പഠിക്കുന്നതില്‍ കാര്യമില്ല.
ഒരു വ്യക്തിയുടെ താല്പര്യം ഏതു വിഷയത്തിലാണ് എന്നാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. അയാളുടെ അഭിരുചിയും എന്നും അതിലായിരിക്കും.
കുട്ടികൾക്ക് എന്തിലാണ് താല്പര്യമെന്നറിയാ൯ തുടക്കം മുതല്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുടെ മുന്നില്‍ കലയുമായും, ശാസ്(തവുമായും, എന്ജിനീയറിംഗുമായും ബന്ധപ്പെട്ട കളിപ്പാട്ടങ്ങള്‍ ഇട്ടു കൊടുക്കുക. കുട്ടികളുടെ മനസ്സിൻറെ ചായ്‌വ് എന്തിലെക്കാണെന്നു തുടക്കം മുതലറിയുവാ൯ ഇത് സഹായിക്കും.
ഒരു കുട്ടി ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങളിലാണ് താല്പര്യം കാട്ടുന്നതെങ്കില്‍ തീർച്ചയായും അയാളെ ആ രീതിയിലുള്ള പഠനസമ്പ്രദായത്തിലേക്ക് നയിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അവൻ ഒരു പിയാനോയില്‍ തൊട്ടുകളിക്കുകയും താല്പര്യപൂര്വ്വം അതു പഠിക്കാ൯ ശ്രമിക്കുന്നതായും കാണുന്നുവെങ്കില്‍ ഒരു സംഗീതജ്ഞനാകനാണ് അവനാഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം.
ഒരു കാര്യം പ്രധാനമാണ്. കുട്ടിയുടെ താല്പര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അതിനു വിദഗ്ദ്ധമാരുടെ സഹായം സ്വീകരിക്കാവുന്നതാണ്. സംഗീതത്തില്‍ താല്പര്യം കാട്ടുന്ന ഒരു കുട്ടിയെ നിർബ ന്ധിച്ച് മെഡിക്കല്‍ കോളേജില്‍ പറഞ്ഞയക്കുന്നതിലൂടെ പണം വ്യഥാ കളയാം എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. എന്നാല്‍ ഒരു വിഷയത്തില്‍ വെറുതെ കാട്ടുന്ന രസം ആഴത്തിലുള്ള താല്പജര്യമാണെന്നു കരുതാ൯ പാടില്ല. അതിനാലാണ് ഒരു വിദഗ്ദൻറെ ഉപദേശം ആരായണമെന്ന് പറയുന്നത്. വെറും താല്പര്യം മാത്രം കൊണ്ട് പൂർണ്ണമാകുന്നില്ല. അത് മനസ്സിൻറെ അടിത്തട്ടിൽ നിന്നും ജന്മമെടുക്കുന്ന വികാരമായിരിക്കണം. ആ വികാരത്തിന് പിന്നില്‍ ശക്തമായ അഭിവാഞ്ജയും കഠിനാദ്ധാനം ചെയ്യാനുള്ള സന്മനസ്സുമുണ്ടെങ്കില്‍ നൈസ൪ഗ്ഗീകമായ അഭിരുചിയായി അത് മാറുന്നു. പ്രചോദനം പ്രവർത്തി ക്കുവാ൯ വേണ്ട മനക്കരുത്തും ശക്തിയും നല്കുന്നു.
മാതാപിതാക്കളുടെയും അദ്ധ്യാപകരുടേയും മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും ലക്ഷ്യത്തിലെത്താന്‍ ഒരു കുട്ടിക്ക് സഹായകമായി തീരാറുണ്ട്. അവര്‍ കുട്ടിയുടെ ചലനങ്ങളിൽപോലും ശ്രദ്ധാലുക്കളായിരിക്കണം. കുട്ടിയുടെ സൃഷ്ടിപരമായ ഓരോ നീക്കങ്ങളിലും ശ്രദ്ധിക്കുകയും അവ വികസിപ്പിച്ചെടുക്കുവാ൯ കഴിയുന്നത്ര സഹായിക്കുകയും വേണം.
അഭിരുചിയെന്നത് തുടക്കത്തിൽ വെറുമൊരു മാറ്റമായിരിക്കും. ഈ അവസ്ഥയില്‍ യോജിച്ച ഒരു തൊഴിലിനെക്കുറിച്ച് ചിന്തിക്കുവാ൯ അദ്ധ്യാപകൻറെ സഹായം തീർച്ചയായും ഉണ്ടായിരിക്കണം. മല കയറ്റത്തില്‍ അതീവ താല്പര്യം കാണിക്കുന്ന ഒരു കുട്ടി പർവ്വതാരോഹണം ഒരു ഹോബിയായോ ഒരു പക്ഷേ ഒരു തൊഴിലായോ തിരഞ്ഞെടുത്തുകൂടെന്നില്ല. സ്കൌട്ടിലൊ, എന്‍.സി.സി-യിലോ ഉള്ള താല്പര്യം ആർമിയിലോ നേവിയിലോ ഒരു കുട്ടിയെ കൊണ്ടെത്തിച്ചെന്നിരിക്കാം. ഒരു കുട്ടിയുടെ അഭിരുചി മനസ്സിലാക്കാ൯ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും മറ്റാരേക്കാളും അവസരങ്ങള്‍ കിട്ടുന്നു. ശരിയായ മാർഗ്ഗത്തി ലൂടെ അവരെ നയിക്കുക എന്ന ഉത്തരാവാദിത്വം അവർക്കുള്ള താണ് ..
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
സർവ്വ കലാശാലയില്‍ പ്രവേശനത്തിന്, തിരക്കേറുമ്പോഴും പോളിടെക്നിക്കുകളില്‍ അത്രത്തോളം തിരക്ക് കാണാറില്ല. കോളേജും പോളിടെക്നിക്കും തമ്മിലുള്ള വ്യത്യാസം ഒന്നു മാത്രമാണ്. കോളേജിൽനി ന്നും ഒരു ഡിഗ്രി കിട്ടുമ്പോള്‍ പോളിടെക്നിക്കിൽനി ന്നും എന്തെങ്കിലും പ്രത്യേക വിഷയത്തില്‍ ഡിപ്ലോമ കിട്ടുന്നു.പോളിടെക്നിക്ക് വിദ്യാഭ്യാസം ഒരാളെ പ്ളംബറോ ഇലക്ട്രീഷൄനോ മെക്കാനിക്കോ സർവെയറോ എൻ ജി നിയറോ ആക്കുന്നു. പോളിടെക്നിക്ക് വിദ്യാഭ്യാസം തൊഴിലധിഷ്ടിതമാണ്. ബി.എ-യോ, ബി.എസ് .സി-യോ ബിരുദം നേടിയ ഒരാളെക്കാളും വേഗത്തില്‍ ഡിപ്ലോമയുള്ള ഒരാൾക്ക് ജോലി കിട്ടുന്നു. ഡി.ടി.പി, ഗ്രാഫിക്സ് പഠിക്കുന്നവര്ക്കും തൊഴില്‍ ലഭിക്കാനുള്ള സാദ്ധ്യത ഏറുന്നു.
നമ്മുടെ സർവ്വകലാശാലകളില്‍ ‘സ്വദേശി ഗുമസ്തന്മാകരെ’ ഉണ്ടാക്കുവാനുള്ള പഠ നസമ്പ്രദായമാണ് നിലവിലുള്ളതെന്നു ഒരിക്കല്‍ മെക്കാളെ പ്രഭു കളിയാക്കി പറഞ്ഞിരുന്നു. കോളേജില്‍ നിന്നും ‘സ്റ്റീരിയോടൈപ്പ്’ പഠനവുമായി പുറത്തിറങ്ങുന്നവർക്ക് ഒരു ഗുമസ്ഥനല്ലാതെ മറ്റൊന്നും ആകാ൯ കഴിയുന്നില്ല. പഠനസമ്പ്രദായത്തിലെ ഈ ന്യൂനത കൊണ്ടുതന്നെയാണ്, തൊഴിലില്ലായ്മ അനുദിനം
ഇവിടെ വര്ദ്ധി ച്ചുവരുന്നതും.
- ജയസൂര്യ