ഡ്രാഫ്റ്റ്സ്മാന്‍: 486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

586
0
Share:

സതേണ്‍ നേവല്‍ കമാന്‍ഡില്‍ (കൊച്ചി ) ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ 486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 മെക്കാനിക്കല്‍ (192), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 കണ്‍സ്ട്രക്ഷന്‍ (133), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 ഇലക്ട്രിക്കല്‍ (161) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 മെക്കാനിക്കല്‍: മെട്രിക്കുലേഷന്‍/ തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ ഡിപ്ളോമ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയം.
പ്രായപരിധി: 18നും 27നുമിടയില്‍ പ്രായമുള്ളവരായിരിക്കണം.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 കണ്‍സ്ട്രക്ഷന്‍: മെട്രിക്കുലേഷന്‍/ തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഡിപ്ളോമ, മെക്കാനിക്കല്‍/ നേവല്‍ ആര്‍കിടെക്ചര്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18നും 27നുമിടയില്‍.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 ഇലക്ട്രിക്കല്‍:മെട്രിക്കുലേഷന്‍/ തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടു വര്‍ഷത്തെ ഡിപ്ളോമ, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18നും 27നുമിടയില്‍.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍. ജനറല്‍ ഇന്‍റലിജെന്‍റ്സ് ആന്‍ഡ് റീസണിങ് (20), ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് (20), ടെക്നിക്കല്‍ ആപ്റ്റിറ്റ്യൂഡ് (60) എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ രീതി. എഴുത്തുപരീക്ഷ ഒക്ടോബര്‍ 24നും 30നുമിടയിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം: നിശ്ചിതമാതൃകയിലുള്ള അപേക്ഷ വെള്ളപ്പേപ്പറില്‍ തയാറാക്കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റായി ദ ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍ ചീഫ്, (ഫോര്‍ സിവിലിയന്‍ റിക്രൂട്ട്മെന്‍റ് സെല്‍), ഹെഡ്ക്വാര്‍ട്ടേഴ്സ് സൗതേണ്‍ നേവല്‍ കമാന്‍ഡ്, കൊച്ചി-682004 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘Application for the Post of Draughtsman GradeII Now Senior Draughtsman (Mechanical, Construction & Electrical) _________ Category _______ (ie SC/ ST/ OBC/ UR/ ESM/ PWDs)’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26.

Share: