ഡി.ഫാം പാർട്ട് II പരീക്ഷ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട് II (റഗുലർ/സപ്ലിമെന്ററി) പരീക്ഷ ജനുവരി 13 മുതൽ നടത്തും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ നിശ്ചിത തുകയുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ നവംബർ 12 നകം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം.
കോളജുകളിൽ നിന്നുള്ള അപേക്ഷ നവംബർ 20നകം ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം – 11 വിലാസത്തിൽ അയക്കണം.
വിവരങ്ങൾക്ക്: www.dme.kerala.gov.in






