ടെക്നിക്കൽ അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള നെറ്റ്വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻറെ സർക്കാർ വനിതാ കോളേജിലെ യൂണിറ്റായ കോമൺ ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെൻട്രൽ നെറ്റ്വർക്കിങ് റിസർച്ച് ഫെസിലിറ്റിയിലുമായി (CIRL & CNRF) ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി മാർച്ച് 12 വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളുടെ ഇൻറ്ർവ്യൂ മാർച്ച് 14 ന് രാവിലെ 10 മണിക്ക് നടത്തും.
വിശദവിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies/ സന്ദർശിക്കാം.