ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 35 ഒഴിവുകൾ

Share:

പ്രമുഖ ഗവേഷണ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് (TIFR) വിവിധ തസ്തികകളിലായി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തികകളും യോഗ്യതയും
1. സയൻറി ഫിക് ഓഫീസർ (C)
ഒഴിവുകൾ: 3

യോഗ്യത: കംപ്യുട്ടർ സയൻസ്, ഐടി, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോളജി, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ എം.എസ്.സി (60% മാർക്ക്)

പ്രവൃത്തിപരിചയം: 1 മുതൽ 3 വർഷം വരെ

2. ജൂനിയർ എൻജിനീയർ (B)
ഒഴിവുകൾ: 1

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (60% മാർക്ക്)

എയർ കണ്ടീഷനിങ് മേഖലയിൽ 2 വർഷത്തെ പരിചയം

3. സയൻറിഫിക് അസിസ്റ്റൻറ് (B)
ഒഴിവുകൾ: 3

ഫിസിക്സ്, കെമിസ്ട്രി, കംപ്യുട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

1–2 വർഷ പ്രവൃത്തിപരിചയം

4. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് (B)
ഒഴിവുകൾ: 3

ബിരുദം (55% മാർക്ക്)

അക്കൗണ്ട്സ്, പർച്ചേസ്, സ്റ്റോഴ്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ 5 വർഷത്തെ പരിചയം

5. സൂപ്പർവൈസർ (ഹൗസ്‌കീപ്പിങ്/കോസ്മെറ്റിക് മെയിൻറനൻസ്)
ഒഴിവുകൾ: 1

ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിൽ ബിരുദം

2 വർഷത്തെ പ്രവൃത്തിപരിചയം

6. ട്രേഡ്സ്മാൻ (B)
പ്ലംബർ
ഒഴിവുകൾ: 3

യോഗ്യത: NCVT അംഗീകൃത പ്ലംബിങ് ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

പ്രവൃത്തിപരിചയം: NTC ഉള്ളവർക്ക് കുറഞ്ഞത് 2 വർഷവും NAC ഉള്ളവർക്ക് കുറഞ്ഞത് 1 വർഷവും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം

കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും ജലവിതരണ, പൈപ്പ് ലൈൻ, സാനിറ്ററി സംവിധാനങ്ങളുടെ പരിപാലന ജോലികളിൽ പരിചയമുള്ളവർക്ക് മുൻഗണന.

7. ഇലക്ട്രീഷ്യൻ
ഒഴിവുകൾ: 2

യോഗ്യത: NCVT അംഗീകൃത ഇലക്ട്രീഷ്യൻ ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

പ്രവൃത്തിപരിചയം: NTC യോഗ്യതയുള്ളവർക്ക് 2 വർഷവും NAC യോഗ്യതയുള്ളവർക്ക് 1 വർഷവും പ്രവൃത്തിപരിചയം

വൈദ്യുത ഉപകരണങ്ങൾ, കേബിളിങ്, മെയിന്റനൻസ്, ഫാൾട്ട് കണ്ടെത്തൽ എന്നിവയിൽ പരിചയം അഭികാമ്യം.

8. വെൽഡർ
ഒഴിവുകൾ: 1

യോഗ്യത: NCVT അംഗീകൃത വെൽഡർ ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

പ്രവൃത്തിപരിചയം: NTC ഉള്ളവർക്ക് 2 വർഷവും NAC ഉള്ളവർക്ക് 1 വർഷവും പരിചയം

ആർക്ക് വെൽഡിങ്, ഗ്യാസ് വെൽഡിങ്, മെറ്റൽ ഫാബ്രിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അവസരം.

9. ടെക്നീഷ്യൻ മെക്കാട്രോണിക്സ്
ഒഴിവുകൾ: 1

യോഗ്യത: NCVT അംഗീകൃത മെക്കാട്രോണിക്സ് ട്രേഡിൽ NTC (60% മാർക്കോടെ) അല്ലെങ്കിൽ NAC

പ്രവൃത്തിപരിചയം: NTC യോഗ്യതയുള്ളവർക്ക് 2 വർഷവും NAC യോഗ്യതയുള്ളവർക്ക് 1 വർഷവും പ്രവൃത്തിപരിചയം

ഓട്ടോമേഷൻ സംവിധാനങ്ങൾ, ഇലക്ട്രോ-മെക്കാനിക്കൽ ഉപകരണങ്ങൾ, കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലും പരിപാലനത്തിലും പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

10. ലബോറട്ടറി അസിസ്റ്റൻറ് (B)
ഒഴിവുകൾ: 1

എയർ കണ്ടീഷനിങ് ട്രേഡിൽ NTC/NAC

1–2 വർഷ പരിചയം

11. ക്ലർക്ക് (A)
ഒഴിവുകൾ: 4

ബിരുദം (50% മാർക്ക്)

കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് പരിജ്ഞാനം

ഒരു വർഷ പ്രവൃത്തിപരിചയം

12. വർക്ക് അസിസ്റ്റൻറ് (ഓക്സിലിയറി)
ഒഴിവുകൾ: 4

എസ്.എസ്.എൽ.സി

കാന്റീൻ/കാറ്ററിങ് മേഖലയിൽ 1 വർഷ പരിചയം

13. വർക്ക് അസിസ്റ്റൻറ് (ടെക്നിക്കൽ)
എയർ കണ്ടീഷനിങ് – 1 ഒഴിവ്
പെയിന്റർ – 1 ഒഴിവ്
പ്ലംബർ – 1 ഒഴിവ്
ഫിറ്റർ – 1 ഒഴിവ്
എസ്.എസ്.എൽ.സി അല്ലെങ്കിൽ NTC

ബന്ധപ്പെട്ട മേഖലയിൽ 1 വർഷ പരിചയം
14. സെക്യൂരിറ്റി ഗാർഡ്
ഒഴിവുകൾ: 3

എസ്.എസ്.എൽ.സി

പ്രതിരോധ സേന/സിഎപിഎഫ്/സെക്യൂരിറ്റി മേഖലയിൽ 3 വർഷ പരിചയം

ശാരീരികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും

115. പ്രോജക്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് (B)
ഒഴിവുകൾ: 1

ബിരുദം (55% മാർക്ക്)

അക്കൗണ്ട്സ്/അഡ്മിനിസ്ട്രേഷൻ മേഖലയിൽ 5 വർഷ പരിചയം

കൂടുതൽ വിവരങ്ങൾക്ക് : https://www.tifr.res.in

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 4.

Share: