ചലച്ചിത്ര സംസ്കാരം : രാജൻ പി. തൊടിയൂർ

Share:

വർഷങ്ങൾക്ക് ശേഷം മനസ്സിലായി, മേനോൻ പറഞ്ഞത് വളരെ ശരിയാണെന്ന് .

ഫിലിം സൊസൈറ്റികൾ ഒരു പുതിയ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തുമെന്നുള്ളത് ഒരു വിശ്വാസമായിരുന്നു.

സത്യജിത് റായിയും അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും മറ്റും ചേർന്ന് സൃഷ്ടിച്ചെടുത്ത, ലോക സിനിമയോടടുത്തു നിൽക്കുന്ന സംസ്കാരം.

മലയാളത്തിലെ കച്ചവട സിനിമയ്ക്കോ അതിൻറെ കുഴലൂത്തുകാർക്കോ അത് മനസ്സിലായില്ല.

മലയാള നാട് സിനിമ വാരികയുടെ പത്രാധിപരായപ്പോഴും സിനിമയെടുക്കാൻ ആഗ്രഹിച്ചപ്പോഴും മുഖ്യധാരാ പ്രവർത്തകർ അകറ്റി നിർത്താൻ ശ്രമിച്ചു.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ‘ദി ഗ്യാപ്’ രൂപം കൊള്ളുന്നതിനിടയിലാണ് എ എസ് മുസലിയാരുമായി സൗഹൃദത്തിലാകുന്നത്.

ദൂരദർശനുവേണ്ടി അദ്ദേഹം നിർമ്മിക്കാൻ തീരുമാനിച്ച ‘ഫെസ്ടിവൽസ് ഓഫ് കേരള ‘ എന്ന ഡോക്യുമെന്ററി ചിത്ര പരമ്പരക്ക് സ്ക്രിപ്റ്റ് തയ്യാറാക്കുക, സംവിധാനം നിർവഹിക്കുക. അതായിരുന്നു ഉത്തരവാദിത്വം. കേരളത്തിലെ ധാരാളം ക്ഷേത്രങ്ങളിൽ പോവുകയും അവിടത്തെ ഉത്സവങ്ങൾ ഞങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കൽ, ഗുരുവായൂർ ആനയോട്ടം തുടങ്ങി ധാരാളം ഉത്സവങ്ങൾ ഞങ്ങൾ ചിത്രീകരിച്ചു.

ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ ഇതിവൃത്തമാക്കി , നിഴൽമുഖം , എന്ന ഹൃസ്വചിത്രം , മീൻപിടിത്തക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള , ഡിയർ ആൻഡ് ടിയർ , ദി സ്പോട്ട് എന്നീ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു.

ഒരു ഫീച്ചർ ഫിലിം എടുക്കണമെന്ന ആശയം എ എസ് മുസലിയാർ തുറന്നു പറഞ്ഞപ്പോൾ പദ്മരാജൻറെ കഥ എന്നാദ്യം തീരുമാനിച്ചു. പിന്നീടത് എം മുകുന്ദൻറെ കഥ എന്നായി. ഒരു ലോ ബഡ്ജറ്റ് സിനിമ എന്ന ലക്ഷ്യത്തോടെയാണ് കുറച്ചു അഭിനേതാക്കളെ വെച്ചു ചെയ്യാവുന്ന എം മുകുന്ദൻറെ തിരക്കഥ സിനിമയാക്കാമെന്നു കരുതിയത്. അന്ന് മലയാളനാട് സിനിമ വാരികയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കാലമായതിനാൽ മമ്മൂട്ടി അതിൽ അഭിനയിക്കാമെന്ന് സമ്മതിക്കുന്നു.

പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു. ‘ആർട്ട് സിനിമയോടൊപ്പം നിൽക്കുന്ന എൻറെ ചിത്രം ഓടത്തില്ല എന്ന് മുസ്‍ലിയായാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ആളുകളുണ്ടായി. മുസ്‍ലിയായരുടെ സിനിമ ലോ ബഡ്ജറ്റ് എന്നത് ഹൈ ബ ഡ്ജറ്റ് എന്നാകുന്നു. അന്നത്തെ ഹിറ്റ് മേക്കർ ശശികുമാർ സംവിധായകനാകുന്നു. ‘കാട്ടരുവി ‘ എന്ന സിനിമ ജന്മ്മം കൊള്ളുന്നു. അതേ തുടർന്ന് ചാണക്യ സൂത്രം എന്നൊരു ചിത്രം കൂടി എ എസ് മുസലിയാർ നിർമ്മിക്കുന്നു. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഉൾക്കഥകൾ വശമില്ലാത്ത എ എസ് മുസലിയാർ കബളിക്കപ്പെട്ടു എന്നുവേണം കരുതാൻ. രണ്ടു ചിതങ്ങളും പരാജയപ്പെട്ടപ്പോൾ അദ്ദേഹം കലാരംഗത്തുനിന്നും അകന്നു നില്ക്കാൻ തീരുമാനിച്ചു.

ബാലചന്ദ്ര മേനോൻ പറഞ്ഞത് ശരിയായി. മുഖ്യധാര സിനിമയിൽ എത്തിയില്ല.

ചിത്രം : എ എസ് മുസലിയാർ , വേണു ബി നായർ , സുചിത്ര തുടങ്ങിയവരോടൊപ്പം ‘ദി സ്പൗട്ട് ‘ നിർമ്മാണ വേളയിൽ

(തുടരും)
rajan@careermagazine.in

Share: