ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രൻറിസ്
കണ്ണൂർ : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രൻറിസുമാരെ നേരിട്ടുള്ള അഭിമുഖം മുഖേന നിയമിക്കുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെൻ റ ൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
സൗത്ത് ബസാറിലെ റബ്കോ ഹൗസിലുള്ള ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 12-ന് രാവിലെ 11നാണ് അഭിമുഖം.
പ്രായപരിധി: 28 വയസ്
പ്രതിമാസ സ്റ്റെപെൻറ് : 10,000 രൂപ
ഒരു വർഷമാണ് പരിശീലനകാലയളവ്.
യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നിർദ്ദിഷ്ട സമയത്ത് നേരിട്ട് ഹാജരാകണം.
ബോർഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രൻറിസായി മുൻ കാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.