ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തൃശൂർ : മണലൂര്‍ ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റസ്മാന്‍ (സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത ഐ.ടി.ഐ (ഡ്രാഫ്റ്റസ്മാന്‍ സിവില്‍) 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബി. ടെക്കും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 ന് രാവിലെ 11 ന് മണലൂര്‍ ഗവ.ഐ.ടി.ഐ യില്‍ നടക്കുന്ന ഇൻറര്‍വ്യൂവിന് അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
ഫോണ്‍: 0487 2620066.