ക്ലിനിക്കൽ ക്ലർക്ക്ഷിപ്

450
0
Share:

തിരുഃ നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും തുടർന്ന് ഇൻറെൺഷിപ്പും ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും തുടർന്ന് ഇൻറെൺഷിപ്പും ചെയ്യുവാൻ അനുമതി നേടിയിട്ടുള്ള താല്പര്യമുള്ള എഫ്എംജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.dme.kerala.gov.in ൽ ലഭിക്കും.

ഇ-മെയിൽ: fmginternkerala@gmail.com.

Share: