കോഴിക്കോട് സര്‍വകലാശാല എംബിഎ മെയ് 15 വരെ അപേക്ഷിക്കാം
കോഴിക്കോട് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെൻറ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ കേന്ദ്രങ്ങളിലേക്കും അഫിലിയേറ്റഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എംബിഎ പ്രവേശനത്തിന് ക്യാറ്റ്/സി മാറ്റ്/കെ മാറ്റ് പരീക്ഷ പാസായവര്‍ക്ക് മെയ് 15 വരെ സര്‍വകലാശാലാ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ക്യാറ്റ്/സി മാറ്റ്/കെ മാറ്റ് പരീക്ഷക്ക് 15 ശതമാനം, 10 ശതമാനം, 7.5ശതമാനം സ്കോര്‍ (യഥാക്രമം ജനറല്‍, പിന്നോക്ക വിഭാഗം, പട്ടികജാതി/പട്ടിക വര്‍ഗം) നേടിയിരിക്കണം.
അപേക്ഷയുടെ പ്രിന്റൌട്ട്, ക്യാറ്റ്/സി മാറ്റ്/കെ മാറ്റ് സ്കോര്‍, ചലാന്‍ (എസ്സി/എസ്ടി വിഭാഗം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്) എന്നിവ സഹിതം മെയ് 15-നകം വകുപ്പ് മേധാവി, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം-673 635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0494 2407363. കൂടുതൽ വിവരങ്ങൾ www.universityofcalicut.info എന്ന വെബ് സൈറ്റിൽ ലഭിക്കും.