കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്
ഇന്ത്യക്ക് പുറത്തു ഉപരി പഠനം നടത്താൻ താല്‍പര്യപ്പെടുന്നവര്‍ക്ക് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്. ന്യൂസിലന്‍ഡില്‍ ബിരുദാനന്തര ബിരുദം/ പിഎച്ച്.ഡി കോഴ്സുകള്‍ ചെയ്യുന്നതിനാണ് മാനവശേഷി വിഭവ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്‍റ്, റിന്യൂവബ്ള്‍ എനര്‍ജി വിഷയത്തില്‍ മാസ്റ്റര്‍ കോഴ്സുകളോ പിഎച്ച്.ഡിയോ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കാണ് അവസരം.
യോഗ്യത: അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 2017 മാര്‍ച്ച് 30 ന് പ്രായം 38 കഴിയരുത്.
കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ ന്യൂസിലന്‍ഡിലെ ഏതെങ്കിലും യൂനിവേഴ്സിറ്റികളില്‍ പ്രവേശനം ഉറപ്പാക്കണം.
യൂനിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്കോളര്‍ഷിപ് ലഭിക്കൂ. അപേക്ഷകര്‍ മാസ്റ്റേഴ്സ് / ഗവേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്‍െറ രൂപരേഖയും (250 വാക്കുകള്‍) മൂന്ന് റഫറന്‍സുകളും സമര്‍പ്പിക്കണം.
സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ന്യൂസിലന്‍ഡ് യൂനിവേഴ്സിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതില്ല. proposal.sakshat.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മാനവശേഷി മന്ത്രാലയം നടത്തുന്ന ഇന്‍റര്‍വ്യു സമയത്ത് ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 30.
വിശദ വിവരങ്ങള്‍ proposal.sakshat.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും .