കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ 31 ഒഴിവുകൾ

618
0
Share:

കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
31 ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10.

റിസര്‍ച്ച്‌ ഓഫീസര്‍/എഡിറ്റോറിയല്‍ അസിസ്‌റ്റന്റ്‌: ഒഴിവ്‌- ഒന്‍പത്‌. സയന്‍സ്‌, ആര്‍ട്‌സ്, കൊമേഴ്‌സ് എന്നിവയില്‍ ഒന്നാം ക്ലാസ്‌, രണ്ടാംക്ലാസ്‌ പി.ജി. അല്ലെങ്കില്‍ എന്‍ജിനീയറിങ്‌ ടെക്‌നോളജി/കൃഷി/മൃഗസംരക്ഷണം/ആരോഗ്യത്തില്‍ ഒന്നാം ക്ലാസ്‌/ ഉന്നത രണ്ടാം ക്ലാസ്‌ ബിരുദം. പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ട മലയാള ഭാഷാ പ്രാവീണ്യം, പ്രസിദ്ധീകരണങ്ങള്‍ എഡിറ്റ്‌ ചെയ്‌ത് പരിജ്‌ഞാനം. അധ്യാപന, ഗവേഷണ പരിചയം. ഗവേഷണ/എഡിറ്റിങില്‍ കുറഞ്ഞത്‌ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 29200 രൂപ.

സബ്‌ എഡിറ്റര്‍: ഒഴിവ്‌- മൂന്ന്‌. ബിരുദം, പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ട മലയാള ഭാഷാ പരിജ്‌ഞാനം. പ്രൂഫ്‌ റീഡിങില്‍ (കെ.ജി.ടി.ഇ./എം.ജി.ടി.ഇ.) ഹയര്‍ ഗ്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌/തത്തുല്യം അല്ലെങ്കില്‍ പ്രിന്റിങ്‌ പ്രസില്‍ നിന്നോ പുസ്‌തക പ്രസിദ്ധീകരണശാലയില്‍നിന്നോ ലഭിച്ച പ്രൂഫ്‌ റീഡിങില്‍ കുറഞ്ഞത്‌ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 29200 രൂപ.

ലൈബ്രേറിയന്‍ ഗ്രേഡ്‌ നാല്‌: ഒഴിവ്‌- ഒന്ന്‌. ലൈബ്രറി സയന്‍സില്‍ ബിരുദം. ശമ്പളം- 22000 രൂപ.
പ്രൂഫ്‌ റീഡര്‍ ഗ്രേഡ്‌ 1, 2: ഒഴിവ്‌- നാല്‌. സയന്‍സ്‌/ആര്‍ട്‌സ്/കൊമേഴ്‌സില്‍ ബിരുദം. പ്രൂഫ്‌ റീഡിങില്‍ (കെ.ജി.ടി.ഇ./എം.ജി.ടി.ഇ.) ലോവര്‍ ഗ്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌/തത്തുല്യം. പ്രിന്റിങ്‌ പ്രസില്‍നിന്നോ പുസ്‌തക പ്രസിദ്ധീകരണ ശാലയില്‍നിന്നോ ലഭിച്ച പ്രൂഫ്‌ റീഡിങില്‍ കുറഞ്ഞത്‌ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 25200 രൂപ.

യു.ഡി./എല്‍.ഡി. കോപ്പി ഹോള്‍ഡര്‍: ഒഴിവ്‌- അഞ്ച്‌. എസ്‌.എസ്‌.എല്‍.സി. ജയം/തത്തുല്യം. പ്രിന്റിങ്‌ ടെക്‌നോളജിയില്‍ ഡിപ്ലോമ/പ്രൂഫ്‌ റീഡിങില്‍ കെ.ജി.ടി.ഇ/എം.ജി.ടി.ഇ. ലോവര്‍. ശമ്പളം- 19000 രൂപ.
യു.ഡി. ബൈന്‍ഡര്‍: ഒഴിവ്‌- ഒന്‍പത്‌. എസ്‌.എസ്‌.എല്‍.സി. ജയം/തത്തുല്യം. ബുക്ക്‌ ബൈന്‍ഡിങില്‍ കെ.ജി.ടി.ഇ./എം.ജി.ടി.ഇ. ലോവര്‍. ശമ്പളം- 19000 രൂപ.
പ്രയം: 1.1.2017ന്‌ 50 വയസ്‌ കവിയരുത്‌. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷാഫോം തിരുവനന്തപുരത്ത്‌ കേന്ദ്ര ഓഫീസില്‍നിന്നു നേരിട്ടും സ്വന്തം വിലാസമെഴുതിയ അഞ്ചു രൂപ സ്‌റ്റാമ്പ്‌ പതിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ തപാലിലും സൗജന്യമായി ലഭിക്കും. www.keralabhashainstitute.org എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌തും ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയയ്‌ക്കണം. ഒന്നിലധികം തസ്‌തികകളില്‍ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷ അയയ്‌ക്കണം. അപേക്ഷിക്കുന്ന കവറിനു പുറത്ത്‌ തസ്‌തിക വ്യക്‌തമാക്കണം.
വിലാസം: ഡയറക്‌ടര്‍, കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, നളന്ദ, തിരുവനന്തപുരം 695 003. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.keralabhashainstitute.org

Share: