കെല്‍ട്രോണില്‍ മാധ്യമപഠനത്തിന് അപേക്ഷിക്കാം
![](https://careermagazine.in/wp-content/uploads/2017/06/Mediaa.jpg)
തിരുവനന്തപുരം: കെല്‍ട്രോണിൻറെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സെൻറെറുകളില്‍ മാധ്യമ പഠനത്തില്‍ പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി: ഫെബ്രുവരി 15.
പ്രിന്റ്മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇൻറെലിജന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, ഇന്ഫോപ്രണര്ഷിപ്പ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും.
ഇൻറെണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം എന്നിവക്കും അവസരമുണ്ടാകും. വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളേജ് സെൻറെര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജങ്ഷന്, വഴുതക്കാട്, തിരുവനന്തപുരം, 695 014. ഫോണ്‍: 9544958182.