കിറ്റ്സിൽ അസിസ്റ്റൻറ് പ്രൊഫസർ

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ചിഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.
പ്രായം : 2025 ജനുവരി 1-ന് 50 വയസ് കവിയരുത്.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറ് പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിക്ക് മുൻപായി ലഭ്യമാക്കണം.
വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707, 2329468.




