സൈറ്റ് സൂപ്പർവൈസർ: 60 ഒഴിവുകൾ

തിരുഃ കേരള റോഡ് ഫണ്ട് ബോർഡിന് (KRFB) കീഴിലുള്ള പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റുകളിൽ ഒഴിവുള്ള 60 സൈറ്റ് സൂപ്പർവൈസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനംനടത്തതുന്നു.
യോഗ്യത: സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ. എംഎസ് പ്രോജക്റ്റ്/മറ്റ് എൻജിനിയറിങ് അപേക്ഷകൾ/എംഎസ് ഓഫീസ് പോലുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം. സിവിൽ ജോലികൾ ചെയ്യുന്നതിലും വർക്ക് ബില്ലുകൾ തയ്യാറാക്കുന്നതിലുമുള്ള അറിവ് അഭികാമ്യം.
സർക്കാർ/പൊതു/സ്വകാര്യ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ/ഗതാഗത പദ്ധതികളിൽ യോഗ്യത നേടിയതിന് ശേഷം 2 വർഷത്തെപരിചയം.
പ്രായം : 36.
അപേക്ഷാഫീസ്: 500 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന് 250 രൂപ.
സെൻറ്ർ ഫോർ മാനേജ്‌മെൻറ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റിൽ (www.cmd.kerala.gov.in)നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം.





