കരാര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിൻറെ കൊല്ലം ഗവണ്മെന്റ് വൃദ്ധസദനത്തില്‍ നഴ്സ്, കെയര്‍ പ്രൊവൈഡര്‍(മള്‍ട്ടി ടാസ്ക്) തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: നഴ്സ് – ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമ/ബിരുദം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവൃത്തി പരിചയവും. പ്രായം 25നും 50 നും ഇടയില്‍. പ്രതിമാസ വേതനം 18000 രൂപ.
ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കെയര്‍ പ്രോവൈഡര്‍(മള്‍ട്ടി ടാസ്ക്) തസ്തികയിലേക്ക് അപേക്ഷിക്കാം. അവശരായ വൃദ്ധജനങ്ങളെ പരിചരിക്കുന്നതിനുള്ള പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. പ്രായം 25നും 50 നും ഇടയില്‍. പ്രതിമാസ വേതനം 13500 രൂപ.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ സഹിതം അപേക്ഷ ജനുവരി 27 നകം സൂപ്രണ്ട്, ഗവണ്മെന്റ് വൃദ്ധ സദനം, ഇഞ്ചവിള.പി.ഒ, കൊല്ലം-691601 എന്ന വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2701516 എന്ന നമ്പരില്‍ ലഭിക്കും.