കോസ്റ്റ് ഗാര്‍ഡിൽ അവസരം

Share:

കോസ്റ്റ് ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിൽ സഫായ് വാല ( എ൯റോള്‍ഡ് ഫോളോവ൪ ) യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചി ഐ.സി.ജി.എസ്-1 (ജനറല്‍), ബേപ്പൂര്‍ ഐ.സി.ജി.എസ്-2(ജനറല്‍-1, ഒ.ബി.സി-1) എന്നിങ്ങനെ ആണ് ഒഴിവുകള്‍.
ശമ്പളം: 21700 രൂപയും അലവന്‍സുകളും.
യോഗ്യത: മെട്രിക്കുലേഷ൯ /ഐ.ടി.ഐ / തത്തുല്യം.
പ്രായം: 18-25 വയസ് (ഉയര്‍ന്ന പ്രായ പരിധിയിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്) നല്ല ആരോഗ്യവും വ്യക്തി ശുചിത്വവും ഉണ്ടായിരിക്കണം.
കുറഞ്ഞത് 157 സെ.മീ ഉയരമുള്ള പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാൽ മതി.
വിശദ വിവരങ്ങൾ ഫോർട്ട് കൊച്ചി, കലാവതി റോഡിലുള്ള കോസ്റ്റ് ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2

Share: