ഓര്‍ഡ്നന്‍സ് ഫാക്ടറികളില്‍ അവസരം.

898
0
Share:

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള, മഹാരാഷ്ട്രയിലെ അംബര്‍നാഥിലെയും ഭണ്ഡാരയിലെയും ഓര്‍ഡ്നന്‍സ് ഫാക്ടറികളില്‍ വിവിധ തസ്തികകളില്‍ അവസരം.
ഗ്രൂപ് ബി & സി വിഭാഗങ്ങളിലായി അധ്യാപകര്‍, ഫയര്‍മാന്‍, കുക്ക്, എം.ടി.എസ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോപ്ളേറ്റര്‍, ടര്‍ണര്‍, വെല്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന അംബര്‍നാഥില്‍ 143 ഒഴിവുകളാണുള്ളത്.
ഗ്രൂപ് സി തസ്തികകളില്‍ 19 ഒഴിവുകളാണ് ഭണ്ഡാരയിലുള്ളത്.
അംബര്‍നാഥ് ഓര്‍ഡ്നന്‍സ് ഫാക്ടറി
ടീച്ചര്‍ (പ്രൈമറി)-1, ഫയര്‍മാന്‍-2, കുക്ക് എന്‍.ഐ.ഇ-3, കുക്ക് കാന്‍റീന്‍-1, ടെലിഫോണ്‍ ഓപറേറ്റര്‍-1, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്-4, ഇലക്ട്രീഷ്യന്‍-3, ഇലക്ട്രോപ്ളേറ്റര്‍-3, എക്സാമിനര്‍(മെക്കാനിക്കല്‍)-8, ഇലക്ട്രോണിക് മെക്കാനിക് (ഫിറ്റര്‍ ഇലക്ട്രോണിക്)-2, ഫിറ്റര്‍ ജനറല്‍ (എം)-27, ഫിറ്റര്‍ ടൂള്‍ & ഗേജ്-5, ഗ്രൈന്‍ഡര്‍-5, മെഷീനിസ്റ്റ്-49, എം.എം.ടി.എം (മില്‍റൈറ്റ്)-4, മൗള്‍ഡര്‍/ഫൗഡ്രിമാന്‍-12, ടര്‍ണര്‍-12, വെല്‍ഡര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിശദമായ യോഗ്യതകള്‍ അറിയുന്നതിന് www.ofb.gov.inഎന്ന വെബ്സൈറ്റ് കാണുക. 50 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി/എസ്.ടി, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എംപ്ളോയ്മെന്‍റ് ന്യൂസില്‍ വിജ്ഞാപനം വന്നതിനുശേഷം തിങ്കളാഴ്ച മുതല്‍ www.ofb.gov.in എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ എട്ട്.
ഭണ്ഡാര ഓര്‍ഡ്നന്‍സ് ഫാക്ടറി-19
ഗ്രൂപ് സിയിലെ കുക്ക്-3, ദര്‍വന്‍-1, ഫിറ്റര്‍ ബോയ്ലര്‍-2, ബോയ്ലര്‍ അറ്റന്‍ഡന്‍റ്-1, ഫിറ്റര്‍ റഫ്രിജറേറ്റര്‍-1, ഫിറ്റര്‍ പൈപ്പ്-2, ഫിറ്റര്‍ ഇന്‍സ്ട്രുമെന്‍റ്-3, ഫിറ്റര്‍ (ജനറല്‍ മെക്കാനിക്)-2, ഇലക്ട്രീഷ്യന്‍ -4 എന്നിങ്ങനെയാണ് ഒഴിവുകള്‍. www.propex.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസ് 50 രൂപ. വനിതകള്‍, എസ്.സി/എസ്.ടി, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. അവസാന തീയതി ഏപ്രില്‍ എട്ട്.

Share: