ഐ ടി ഐ : സീറ്റൊഴിവ്

Share:

തിരുഃ 2026 ലെ ഐ ടി ഐ പ്രവേശനത്തിന്റെ ഭാഗമായി ചാല ഗവ. ഐ ടി ഐ യിലെ വിവിധ ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും ഒഴിവുവന്ന സീറ്റുകളിലേയ്ക്ക് ഓഫ്‌ലൈനായി അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ ആഗസ്റ്റ് 4ന് ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും.

പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ (2 എണ്ണം), ആധാർ കാർഡ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ.ഐ.ടി.ഐയിൽ എത്തിച്ചേരണം.

ഫോൺ: 0471 2459255.

TagsITI
Share: