എസ്. സി. പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ പൂത്തൃക്ക, മണീട്, മുളന്തുരുത്തി, ചോറ്റാനിക്കര, വാഴക്കുളം, എടയ്ക്കാട്ടുവയല്‍, പഞ്ചായത്തുകളില്‍ നിലവിലുള്ള എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് രാവിലെ 10 മുതല്‍ കുടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം.
ഹോണറേറിയം: 10,000 രൂപ
താത്പര്യമുള്ളവര്‍ ജാതി, വയസ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന കുടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 0484-2422256